സൃമ്തി ഇറാനിയുടെ പരാതി; പ്രതാപനെയും ഡീന്‍ കുര്യാക്കോസിനെയും സസ്‌പെന്‍ഡ് ചെയ്യാന്‍ സാധ്യത

ലോക്‌സഭയില്‍ സ്മൃതി ഇറാനിയെ ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തില്‍ കോണ്‍ഗ്രസ് എംപിമാരായ ടിഎന്‍ പ്രതാപനേയും ഡീന്‍ കുര്യക്കോസിനെയും സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം. ഇതിനായുള്ള പ്രമേയം തിങ്കളാഴ്ച അവതരിപ്പിക്കും. എന്നാല്‍ എംപിമാരെ സസ്‌പെന്‍ഡ് ചെയ്യാനുള്ള പ്രമേയത്തെ എതിര്‍ക്കുമെന്ന് കോണ്‍ഗ്രസ് ചീഫ് വിപ്പ് കൊടിക്കുന്നില്‍ സുരേഷ് വ്യക്തമാക്കി.

ഹൈദരാബാദ്, ഉന്നാവ് സംഭവങ്ങളില്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ മറുപടി പ്രതിപക്ഷം ആവശ്യപ്പെട്ടപ്പോള്‍ സ്മൃതി ഇറാനി എഴുന്നേറ്റതാണ് സംഭവങ്ങളുടെ തുടക്കം. അയോദ്ധ്യയില്‍ രാമന് ക്ഷേത്രം പണിയുമ്പോള്‍ സീതയെ ജീവനോടെ കത്തിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് അതിര്‍ രഞ്ജന്‍ ചൗധരി പറഞ്ഞതാണ് സ്മൃതി ഇറാനിയെ പ്രകോപിപ്പിച്ചത്.