Connect with us

Video Stories

പ്രവാസി ഭാരതീയ ദിവസ്; പ്രവാസികള്‍ കുറവ്, ബി.ജെ.പിക്കാര്‍ കൂടുതല്‍

Published

on

ബംഗളുരു: പ്രവാസി ഭാരതീയ ദിവസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയ്ത പ്രസംഗത്തില്‍ പങ്കെടുത്ത പ്രവാസികളില്‍ പലര്‍ക്കും നിരാശ. ഏറ്റവും ജനകീയ പങ്കാളിത്തമുള്ള പ്രവാസി സംഗമം എന്ന് വിശേഷിപ്പിച്ചു തുടങ്ങിയ പ്രസംഗം അവസാനിപ്പിച്ചത് ഇരുപത്തൊന്നാം നൂറ്റാണ്ടു ഇന്ത്യയുടേതായിരിക്കുമെന്നു പ്രഖ്യാപിച്ചു കൊണ്ടായിരുന്നു. എന്നാല്‍ സംഗമത്തില്‍ പങ്കെടുത്തവരില്‍ നല്ലൊരു ശതമാനം പേര് പ്രവാസികളല്ലെന്നും കര്‍ണാടകയിലെയും മറ്റു സംസ്ഥാനങ്ങളിലെയും ബിജെപി അനുകൂലികളാണെന്നും സമ്മേളന നഗരിയില്‍ വ്യാപകമായ പ്രചാരണമുണ്ടായി.

ഏഴായിരത്തിലധികം പേര് പങ്കെടുത്തുവെന്നാണ് ഔദ്യോഗിക ഭാഷ്യമെങ്കിലും പ്രവാസികളുടെ എണ്ണം നാല്പത് ശതമാനത്തില്‍ താഴെയാണെന്നാണ് വിവിധ രാജ്യങ്ങളില്‍ നിന്ന് സംഗമത്തിനെത്തിയവരുടെ വിലയിരുത്തല്‍. ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യം നേരത്തെ നല്‍കിയിരുന്നുവെങ്കിലും പ്രവാസി ദിവസ് തുടങ്ങുന്ന ജനുവരി ഏഴിനാണ് കൂടുതല്‍ പേരും രജിസ്റ്റര്‍ ചെയ്തത്. ഇവരിലധികവും സ്വദേശികളും രാഷ്ട്രീയ അനുകൂലികളുമാണ് എന്നാണു പറയപ്പെടുന്നത് . ആദ്യ ദിവസം വിദേശകാര്യ വകുപ്പ് അണ്ടര്‍ സെക്രട്ടറി നടത്തിയ പത്രസമ്മേളനത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയവരുടെ എണ്ണം തിരിച്ചു വ്യക്തമാക്കിയിരുന്നുവെങ്കിലും മൊത്തം മുവ്വായിരത്തിനു താഴെയായിരുന്നു. ഇതില്‍ ഗള്‍ഫ്മേഖലയില്‍ നിന്ന് ഏറ്റവും കൂടുതല്‍ പ്രതിനിധികള്‍ പങ്കെടുത്തത് ഖത്തറില്‍ നിന്നാണ്.

150 പേര്‍. സമ്മേളനത്തിലേക്ക് പാര്‍ട്ടി അനുകൂലികളെ മാനദണ്ഡങ്ങളില്ലാതെ പ്രവേശിപ്പിച്ചതാണ് വന്‍ജനപങ്കാളിത്തമായി ചിത്രീകരിക്കപ്പെട്ടതത്രെ. ഇത് പ്രവാസികളെയും പൊതുജനങ്ങളെയും തെറ്റിദ്ധരിപ്പിക്കുന്നതായി എന്നാണു ആക്ഷേപം. ഇരുപത്തൊന്നാം നൂറ്റാണ്ടു ഇന്ത്യയുടേതായിരിക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനവും വിശ്വാസത്തിലെടുക്കാനാവില്ലെന്നു പങ്കെടുത്ത വിവിധ പ്രവാസി സംഘടനകളുടെ നേതാക്കള്‍ പറഞ്ഞു. സാധാരണക്കാരായ ഇന്ത്യക്കാര്‍ ജോലി ചെയ്യുന്ന ഗള്‍ഫ്മേഖലക്കു പ്രധാനമന്ത്രിയുടെ വാക്കുകളില്‍ അര്‍ഹമായ സ്ഥാനം ലഭിച്ചില്ലെന്നാണ് പരാതി . സ്വദേശിവത്കരണത്തിന്റെ പിടിയിലകപ്പെട്ട ഗള്‍ഫ് മേഖലയിലെ ഭീഷണി നേരിടുന്ന ഇന്ത്യക്കാരെ കുറിച്ചും ജോലി നഷ്ടപ്പെട്ട് തിരിച്ചെത്തുന്നവരുടെ പുനരധിവാസത്തിന്റെ കാര്യത്തിലും പ്രധാനമന്ത്രിയുടെ പ്രസംഗത്തില്‍ ഒരക്ഷരം ഉരിയാടിയില്ല.

 

പ്രവാസികളുടെ സുരക്ഷിതത്വം, ക്ഷേമം എന്നിവയില്‍ സര്‍ക്കാര്‍ പ്രതിജ്ഞബദ്ധമാണെന്നു പ്രഖ്യാപിക്കുമ്പോഴും യഥാര്‍ത്ഥ വിഷയങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറിയ പതിവ് പല്ലവികള്‍ ആവര്‍ത്തിക്കുക മാത്രമാണ് ചെയ്തതെന്ന് പരക്കെ പരാതിയുണ്ട്.യമനിലും ഇറാഖിലും യുദ്ധമുണ്ടായപ്പോള്‍ ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ കാണിച്ച ആവേശം എടുത്തു പറഞ്ഞ അദ്ദേഹം കോടിക്കണക്കിനു ബില്യണ്‍ രാജ്യത്തു എത്തിക്കുന്നവര്‍ കൂട്ടമായി തിരിച്ചെത്തിയാലുണ്ടാകുന്ന അവസ്ഥ വിസ്മരിച്ചു . അതെ സമയം വിദേശത്തേക്ക് പോകുന്ന യുവാക്കള്‍ക്കായി വിദഗ്ധ തൊഴില്‍ പരിശീലനത്തിനുതകുന്ന നൂതന പദ്ധതി നടപ്പിലാക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞുവെങ്കിലും പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കിയതാണെന്നാണ് സമ്മേളനവേദിയിലെ സംസാരം.

സമ്മേളനത്തില്‍ പങ്കെടുത്ത പ്രവാസികള്‍ കാതോര്‍ത്തിരുന്ന മറ്റൊരു കാര്യം പ്രവാസി വോട്ടിനെ കുറിച്ച് എന്തെങ്കിലും പരാമര്‍ശം ഉണ്ടാകുമെന്നായിരുന്നു. പ്രവാസികളുടെ കാലങ്ങളായുള്ള ആവശ്യം പരിഗണയിലാണെന്നു കഴിഞ്ഞ ദിവസം പത്രസമ്മേളനത്തില്‍ അണ്ടര്‍സെക്രെട്ടറി പറഞ്ഞിരുന്നുവെങ്കിലും മോദിയുടെ വാക്കുകള്‍ക്കാണ് പങ്കെടുത്തവര്‍ കാത്തിരുന്നത്. വിഷയം ഇലക്ഷന് കമ്മീഷന്റെ പരിഗണയിലാണെങ്കിലും കേന്ദ്രസര്‍ക്കാരിന് ഇക്കാര്യത്തില്‍ യാതൊരു താല്പര്യവുമില്ലെന്ന മട്ടിലായി മോദിയുടെ പ്രസംഗം. വിവിധ സെഷനുകളില്‍ വിദേശഇന്‍ഡ്യക്കാര്‍ നേരിടുന്ന പ്രശ്‌നങ്ങളും മറ്റും ചര്‍ച്ച ചെയ്യുന്നുണ്ടെങ്കിലും പ്രധാനമന്ത്രി എന്ന നിലക്കുള്ള പ്രഖ്യാപനങ്ങളൊന്നും പതിനാലാമത് പ്രവാസി ദിവസ് സമ്മേളനത്തില്‍ ഉണ്ടായില്ല.

 

അസുഖ ബാധിതയാണെങ്കിലും വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ഉദ്ഘാടന വേദിയിലെത്തുമെന്നായിരുന്നു പങ്കെടുത്തവരുടെ കണക്കു കൂട്ടല്‍. പ്രവാസികളുടെ വിഷയങ്ങളില്‍ ഇടപെടുന്നവായിലെല്ലാം കൃത്യമായ നിലപാടുകളും തീരുമാനങ്ങളും കൈക്കൊള്ളുന്ന സുഷമ സ്വരാജിനെ സമ്മേളന വേദിയിലൊന്നും കാണാത്തതും പ്രവാസികള്‍ക്കിടയില്‍ മ്ലാനത പരത്തി. പ്രവാസി സമ്മേളനം വെറും ചടങ്ങായി മാറിയെന്നും പതിവില്‍ കവിഞ്ഞ ഗുണഫലങ്ങളൊന്നും ഇക്കൊല്ലത്തെ പി ബി ഡി യില്‍ നിന്നും പ്രതീക്ഷിക്കുന്നില്ലെന്നും പ്രവാസി സംഘടനകളുടെ നേതാക്കള്‍ ചൂണ്ടിക്കാട്ടി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending