എല്ലാ കെ.എം.സി.സി പ്രവര്‍ത്തകര്‍ക്കും നന്ദി; പ്രതിസന്ധി ഘട്ടത്തിലെ കരുതലിനെ കുറിച്ച് പ്രവാസി യുവാവിന്റെ കുറിപ്പ്

എല്ലാ നല്ലവരായ കെഎംസിസി പ്രവര്‍ത്തകര്‍ക്കും അഭിവാദ്യങ്ങള്‍.

എന്റെ പേര് മഹേഷ് കൊട്ടാരക്കര, ഞങ്ങള്‍ നാട്ടില്‍ കൊല്ലം അഞ്ചലില്‍ ആണ് താമസിക്കുന്നത്.എന്റെ ഭാര്യ ആര്യ 3 മാസം pregnant ആണ്,വിസിറ്റിംഗ് വിസയില്‍ ആണ് വന്നത്, ഈ സമയത്തു ഭാര്യയ്ക്ക് വയറുവേദന ഉള്ളതുകൊണ്ട് എനിക്ക് ജോലിക്ക് പോകാന്‍ കഴിഞ്ഞില്ല. ഞങ്ങള്‍ രണ്ട് പേര്‍ക്കും അസുഖം ബാധിച്ചതിനാല്‍ Sharing റൂം ആയതുകൊണ്ട് എത്രയും പെട്ടന്ന് ഇവിടെ നിന്നും പോകാന്‍ റൂം owner പറഞ്ഞു.

പോകാന്‍ ഒരിടം ഇല്ലാതെ ഇനി എന്ത് ചെയ്യും എന്ന് പകച്ചു നില്‍ക്കുമ്പോള്‍ കെഎംസിസി ആണ് ഞങ്ങളെ സഹായിക്കാനായി വന്നത്. .sayeed ഇക്ക വഴി shamsudeen സാറിനെ വിളിച്ചു കാര്യങ്ങള്‍ പറഞ്ഞു, അതുപോലെ എന്റെ ബന്ധു അനില്‍ ചിറ്റാശ്ശേരി ചേട്ടന്‍ വഴി rainbow ബഷീര്‍ സാറിനോടും കാര്യങ്ങള്‍ പറഞ്ഞു.

കുറച്ചു കഴിഞ്ഞു അബുദാബി കെ.എം.സി.സി പ്രസിഡന്റ് Shukoor അഹശ സാര്‍ ഞങ്ങളെ വിളിച്ചു ഹോട്ടല്‍ റെഡി ആക്കിയിട്ടുണ്ട് നാളെ രാവിലെ തന്നെ അങ്ങോട്ട് മാറാം എന്ന് പറഞ്ഞു. തീയില്‍ ചവുട്ടി നിന്ന ഞങ്ങള്‍ക്ക് അപ്പോള്‍ ആണ് ഒരു ആശ്വാസം ആയതു.രാവിലെ ഉച്ചയ്ക്ക് വൈകിട്ട് 3 നേരം സ്വാദിഷ്ടമായ ഭക്ഷണം ആണ് ഞങ്ങള്‍ക്ക് കെഎംസിസി തന്നത്….കൂടാതെ grocery ഐറ്റംസ് കൂടി കൊണ്ടുവന്നു തന്നു… പിന്നെ എല്ലാ ദിവസവും ഞങ്ങളെ വിളിച്ചു കാര്യങ്ങള്‍ അന്വേഷിക്കുമായിരുന്നു.
ഇടയ്ക്കു ഭാര്യക്ക് വയറു വേദനയും ബ്ലീഡിങ് ആയി ആകെ പേടിച്ച സമയത്തു ഷുക്കൂര്‍ സാര്‍ ഞങ്ങളെ വിളിച്ചു എത്രയും പെട്ടന്ന് Cornich Hospitalil പോകാന്‍ പറഞ്ഞു അങ്ങനെ അവിടെ പോയി ഭാര്യ admit ആയി ഏകദേശം ഒരാഴ്ച…പിന്നീട് ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും അസുഖം ഭേദമായി.

ഇന്നലെ ഉച്ചക്ക് അബുദാബി to കൊച്ചി flight ല്‍ എന്റെ ഭാര്യ നാട്ടിലേക്കു പോയി.ഇന്ന് രാവിലെ സുഖമായി വീട്ടില്‍ എത്തി. എയര്‍പോര്‍ട്ടില്‍ കൊണ്ട് വിട്ടത് ഷംസുദീന്‍ സാര്‍ ആയിരുന്നു. ഇത്രയും വലിയ പ്രതിസന്ധി ഘട്ടത്തില്‍ ഞങ്ങളെ സംരക്ഷിച്ചു എല്ലാ കാര്യങ്ങളും ചെയ്തുതന്ന…ഷുക്കൂര്‍ സാര്‍, ഷംസുദീന്‍ സാര്‍,ബഷീര്‍ സാര്‍ സായീദ് സാര്‍…പിന്നെ എല്ലാ കെഎംസിസി പ്രവര്‍ത്തകര്‍ക്കും ഒരായിരം നന്ദി നന്ദി

SHARE