പാചകവാതകത്തിന്റെ വിലയില്‍ വീണ്ടും വര്‍ധന

ഡല്‍ഹി: വീണ്ടും കുത്തനെ ഉയര്‍ന്ന് പാചകവാതക വില. സബ്‌സിഡിരഹിത പാചകവാതകത്തിന്റെ വിലയില്‍ 16 രൂപയുടെ വര്‍ധന ഉണ്ടായിരിക്കുന്നത്. 14.2 കിലോഗ്രാം തൂക്കമുളള പാചകവാതകത്തിന് ഡല്‍ഹിയില്‍ 590 രൂപ നല്‍കണം. പുതുക്കിയ വില ഇന്നലെ മുതല്‍ പ്രാബല്യത്തില്‍ വന്നു.

നിലവില്‍ പ്രതിവര്‍ഷം ഒരു കുടുംബത്തിന് 12 സബ്‌സിഡി സിലിണ്ടറുകളാണ് അനുവദിച്ചിരിക്കുന്നത്. ഇതില്‍ കൂടുതല്‍ വേണ്ടിവന്നാല്‍ വിപണിവിലയ്ക്ക് പാചകവാതകം വാങ്ങാനുളള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.

SHARE