രാജ്യത്ത് ഇന്ധന വില വീണ്ടും വര്‍ധിപ്പിച്ചു

തുടര്‍ച്ചയായ എട്ടാംദിനത്തിലും രാജ്യത്ത് ഇന്ധന വില വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 62 പൈസയും ഡീസല്‍ ലിറ്ററിന് 60 പൈസയുമാണ് വര്‍ധിപ്പിച്ചത്. ജൂണ്‍ ഏഴ് മുതല്‍ 14 വരെ എട്ടുദിവസം കൊണ്ട് ഒരു ലിറ്റര്‍ ഡീസലിന് നാലു രൂപ 41 പെസയും പെട്രോളിന് നാലു രൂപ 53 പൈസയുമാണ് വര്‍ധിപ്പിച്ചത്.

ലോക്ക് ഡൗണ്‍ കാലത്ത് പാചക വാതകത്തിന്റെയും വിമാന ഇന്ധനത്തിന്റെയും വില പുനര്‍ നിര്‍ണയിച്ചിരുന്നെങ്കിലും പെട്രോള്‍, ഡീസല്‍ വില നേരത്തെയുള്ളത് തുടരുകയായിരുന്നു. ഉപഭോക്തൃ സംസ്ഥാനമായ കേരളത്തില്‍ ഇന്ധന വിലവര്‍ധനവ് അവശ്യസാധനങ്ങളുടെ വില വര്‍ധനവിനും കാരണമാകും.

SHARE