അര്‍ദ്ധരാത്രിയില്‍ നഗരവീഥിയില്‍ സിംഹങ്ങളുടെ സഫാരി; ഭയന്നുവിറച്ച് തെരുവുനായ്ക്കള്‍

അര്‍ദ്ധരാത്രിയില്‍ നഗരവീഥിയില്‍ സ്വര്യവിഹാരത്തിനിറങ്ങി സിംഹക്കൂട്ടം. ഗുജറാത്തിലെ ജുനഗഡ് നഗരത്തിലെ ഗിര്‍നാര്‍ ടലേടിയിലാണ് കാട്ടിലെ രാജാക്കന്മാര്‍ വിഹരിക്കാനിറങ്ങിയത്. അര്‍ദ്ധരാത്രിയോടെ കാടിറങ്ങിയ ഏഴോളം സിംഹങ്ങള്‍ 3.5 കിലോമിറ്ററോളം തെരുവിലൂടെ അലഞ്ഞതായായാണ് വിവരം.

ഗൈറ്റ് പൂട്ടിയ വീടിനുള്ളില്‍ നിന്ന് ഒരാള്‍ പകര്‍ത്തിയ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. മഴ പെയ്തു നനഞ്ഞ റോഡില്‍ നിര്‍ത്തിയിട്ട വാഹനങ്ങള്‍ക്കിടയിലൂടെ സിംഹങ്ങള്‍ സഫാരി നടത്തുമ്പേള്‍ തെരുവുനായ്ക്കള്‍ ഭയന്നുവിറച്ച് ഒച്ചവെക്കുന്നത് വീഡിയോയില്‍ പകര്‍ന്നിട്ടുണ്ട്. വീടിനടുത്തേക്ക് അടുക്കുന്ന ഭീമന്‍പൂച്ചകള്‍ ക്യാമറാമാന്‍ ഒച്ചവെക്കുന്നതോടെ തിരിച്ചുപോവുന്നതും വീഡിയോയില്‍ വ്യക്തമായി കാണാം.

SHARE