പ്രധാനമന്ത്രി സാമ്പത്തിക ശാസ്ത്രം പഠിക്കുന്നത് നന്നായിരിക്കും; രാഹുല്‍ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സമ്പദ്ഘടനയെക്കുറിച്ച് അറിയില്ലെങ്കില്‍ സാമ്പത്തിക ശാസ്ത്രം പഠിക്കുന്നത് നന്നായിരിക്കുമെന്ന് രാഹുല്‍ ഗാന്ധി. ലോകരാജ്യങ്ങള്‍ക്കുമുന്നില്‍ ഇന്ത്യയുടെ പ്രതിച്ഛായ മോദി തകര്‍ത്തെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. ജയ്പുറില്‍ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

യു.പി.എ കാലത്ത് ലോകം മുഴുവന്‍ നമ്മുടെ ജിഡിപിയുടെ വളര്‍ച്ചയെ വിശ്വാസത്തിലെടുത്തിരുന്നു. എന്നാല്‍ നിലവില്‍ ജി.ഡി.പി കണക്കാക്കാന്‍ നിങ്ങളുടെ കൈയില്‍ നൂതനമായ നിരവധി മാര്‍ഗങ്ങള്‍ ഉണ്ടാകും. നിങ്ങള്‍ക്ക് അഞ്ചുശതമാനം വളര്‍ച്ചാ നിരക്ക് അതുപ്രകാരം ഉണ്ട്. എന്നാല്‍ പഴയരീതിയില്‍ നോക്കുകയാണെങ്കില്‍ ഇന്ന് ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാ നിരക്ക് 2.25 ശതമാനമാണ് അദ്ദേഹം പറഞ്ഞു.

ഇന്ന് ലോകത്തിന് മുന്നില്‍ ബലാത്സംഗത്തിന്റെ തലസ്ഥാനമാണ് ഇന്ത്യ. പ്രധാനമന്ത്രി ഇതേക്കുറിച്ചൊന്നും സംസാരിക്കുന്നില്ല. തൊഴിലില്ലായ്മയെ കുറിച്ച് യുവത സംസാരിച്ചുതുടങ്ങിയാല്‍ അവര്‍ യുവതയെ ഉന്നംവെക്കും.തെറ്റായ വാഗ്ദാനങ്ങളല്ലാതെ മറ്റൊന്നും നല്‍കാന്‍ പ്രധാനമന്ത്രിക്ക് സാധിക്കില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

SHARE