ഉച്ചഭക്ഷണത്തെക്കുറിച്ച് പരാതിപ്പെട്ട അഞ്ചാംക്ലാസ് വിദ്യാര്‍ഥിയെ പ്രിന്‍സിപ്പല്‍ ഇരുമ്പ് വടികൊണ്ട് അടിച്ചു

ഡെറാഡൂണ്‍: ഉച്ചഭക്ഷണത്തെക്കുറിച്ച് പരാതിപ്പെട്ട അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയെ പ്രിന്‍സിപ്പല്‍ ഇരുമ്പ് വടികൊണ്ട് അടിച്ചു പരിക്കേല്‍പ്പിച്ചു. ഡെറാഡൂണിലെ പ്രൈമറി വിദ്യാലയത്തിലെ അഞ്ചാംക്ലാസ് വിദ്യാര്‍ഥിയായ രാഹുലിനാണ് ക്രൂരമായ മര്‍ദനമേറ്റത്. തിങ്കളാഴ്ചയാണ് രാഹുല്‍ ഉച്ചഭക്ഷണത്തിന്റെ ഗുണനിലവാരത്തെ കുറിച്ച് പ്രിന്‍സിപ്പല്‍ നസ്‌റിന്‍ ബാനുവിനോട് പരാതി പറഞ്ഞത്. കുപിതയായ അവര്‍ ഇരുമ്പ് വടികൊണ്ട് രാഹുലിനെ അടിക്കുകയായിരുന്നു.

രാഹുലിന്റെ കൂട്ടുകാരാണ് അവനെ വീട്ടിലെത്തിച്ചത്. പരിക്കേറ്റ രാഹുല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. രാഹുലിന്റെ ബന്ധുക്കള്‍ സംഘടിച്ചെത്തി സ്‌കൂളിന് മുന്നില്‍ പ്രതിഷേധിച്ചതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥയുണ്ടായി. പ്രാഥമിക പരിശോധനയില്‍ കുറ്റക്കാരിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രിന്‍സിപ്പലിനെ സസ്‌പെന്‍ഡ് ചെയ്തതായി ഡെറാഡൂണ്‍ വിദ്യാഭ്യാസ ഓഫീസര്‍ എസ്.ബി ജോഷി പറഞ്ഞു.

SHARE