Connect with us

More

‘എനിക്ക് ഒന്നു പറയാനില്ല, ലജ്ജ മാത്രം’; ആരാധകരോട് ക്ഷോഭിച്ച് പൃഥ്വിരാജ്

Published

on

കൊച്ചി: കഠ്‌വയില്‍ എട്ടുവയസ്സുകാരി കൂട്ടബലാത്സംഗത്തിനിരയായി ദാരുണമായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി നടന്‍ പൃഥ്വിരാജ്. ഫേസ്ബുക്ക് പേജിലൂടെയാണ് പൃഥ്വിയുടെ പ്രതികരണം.

സംഭവത്തില്‍ തനിക്കൊന്നും പറയാനില്ലെന്നും ഇന്ത്യക്കാരനായതില്‍ ലജ്ജിക്കുന്നുവെന്നും താരം പ്രതികരിച്ചു.

‘കശ്മീരില്‍ എട്ടു വയസ്സുകാരി കൊല്ലപ്പെട്ട സംഭവത്തില്‍ രാജുവേട്ടനില്‍ നിന്ന് പോസ്റ്റ് പ്രതിക്ഷീക്കുന്നു’ ഇത്തരത്തില്‍ നിരന്തരമായി തന്റെ ഫേസ്ബുക്ക്ടൈംലൈനില്‍ സന്ദേശം ലഭിക്കുന്നുണ്ടെന്നും എന്നാല്‍ എന്താണ് താന്‍ പോസ്റ്റ് ചെയ്യേണ്ടതെന്നും പൃഥ്വിരാജ് ക്ഷുഭിതനായി ചോദിക്കുന്നു.

രോഷാകുലമായാണ് പൃഥ്വി പ്രതികരിച്ചത്. എട്ടു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ക്ഷേത്രത്തിനകത്ത് വെച്ച് ദിവസങ്ങളോളം കൂട്ടബലാത്സംഗം ചെയ്യുകയും അതിനു ശേഷം അവളെ കല്ലുപയോഗിച്ച് തലക്കടിച്ച് കൊല്ലുകയും മൃതദേഹം കാട്ടില്‍ ഉപേക്ഷിക്കുകയും ചെയ്തത് തെറ്റാണോ? അതോ ഇത് സംഭവിക്കാന്‍ ഒരു കാരണമുണ്ടെന്ന് ചിന്തിക്കുന്നത് തെറ്റാണെന്നോ, ഇത് ചെയ്ത കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരരുതെന്നാണോ? അതോ ഈ സംഭവം വര്‍ഗീയവല്‍ക്കരിക്കുന്നത് തെറ്റാണെന്നോ, അതല്ല ഒരു കൊച്ചുകുട്ടിയുടെ മരണം മതത്തിന്റെ പേരില്‍ നിറംപൂശുന്നത് തെറ്റാണെന്നോ? ഇതൊരു രാഷ്ട്രീയ മുതലെടുപ്പാക്കി തെരഞ്ഞെടുപ്പില്‍ വോട്ടാക്കി മാറ്റുന്നത് തെറ്റാണെന്നോ? ഇതൊക്കെ തെറ്റാണോ? സത്യമായിട്ടും? നമ്മള്‍ ദുഃഖിക്കേണ്ട ആവശ്യമുണ്ടോ? എനിക്ക് ഒന്നും പറയാനില്ല… ഒന്നും…’

‘ ആ കുട്ടിയുടെ പിതാവിനെപ്പോലെ എല്ലാദിവസവും ഞാന്‍ രാവിലെ ഉറക്കമുണരുന്നത് എന്റെ മകളെ കണ്ടുകൊണ്ടാണ്. ഒരു അച്ഛനെന്ന നിലയില്‍ ഞാന്‍ ഭയപ്പെടുന്നു. ഒരു ഭര്‍ത്താവെന്ന നിലയില്‍ അവളുടെ അമ്മയെയും എനിക്ക് മനസ്സിലാക്കാന്‍ സാധിക്കും. ഇതിനേക്കാളുപരി ഒരു ഇന്ത്യക്കാരന്‍ എന്ന നിലയില്‍ നിങ്ങളോരോരുത്തരെയും പോലെ ഞാനും ലജ്ജിക്കുന്നു. ഇത്തരം നാണക്കേടുകളെ ഉള്‍ക്കൊള്ളാന്‍ നമ്മള്‍ പരിചയിച്ചുവെന്നാണ് എനിക്ക് തോന്നുന്നത്. എനിക്ക് ലജ്ജ് തോന്നുന്നു… ഇന്ത്യ.’, പൃഥ്വിരാജ് ഫേസ്ബുക്കില്‍ കുറിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

രാജ്യം പൊതുതെരഞ്ഞെടുപ്പിലേക്ക്; നാളെ ആദ്യ ഘട്ട വോട്ടെടുപ്പ്, ഇന്ന് നിശബ്ദ പ്രചാരണം

അരുണാചൽ പ്രദേശ്, സിക്കിം നിയമസഭകളിലേക്കും നാളെയാണ് വോട്ടെടുപ്പ്

Published

on

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ആദ്യ ഘട്ട വോട്ടെടുപ്പ് നാളെ. 102 മണ്ഡലങ്ങളിലാണ് നാളെ വോട്ടെടുപ്പ് നടക്കുന്നത്. പരസ്യപ്രചാരണത്തിന് ഇന്നലെയോടെ കൊടിയിറങ്ങിയിരുന്നു. ഇന്ന് 102 മണ്ഡലങ്ങളിലും നിശബ്ദ പ്രചാരണമാണ്.

17 സംസ്ഥാനങ്ങളിലും നാല് കേന്ദ്രഭരണപ്രദേശങ്ങളിലെയും 102 മണ്ഡലങ്ങളിലേക്കാണ് നാളെ വോട്ടെടുപ്പ് നടക്കുന്നത്. അരുണാചൽ പ്രദേശ്, സിക്കിം നിയമസഭകളിലേക്കും നാളെയാണ് വോട്ടെടുപ്പ്.

ഏഴ് ഘട്ടമായി നടക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ ലോക്‌സഭാ മണ്ഡലങ്ങളിൽ വോട്ടെടുപ്പ് നടക്കുന്നത് നാളെയാണ്. തമിഴ്‌നാട്ടിലെ 39 സീറ്റുകളിലും യുപി, ബംഗാൾ, ബിഹാർ സംസ്ഥാനങ്ങളിലെ ഏതാനും സീറ്റുകളിലും നാളെ വോട്ടെടുപ്പ് നടക്കും. ഛത്തിസ്ഗഢിലെ നക്‌സൽ ബാധിതമേഖലയായ ബസ്തറിലും നാളെയാണ് വോട്ടെടുപ്പ്.

Continue Reading

GULF

ജി.സി.സി രാജ്യങ്ങളിലെ മഴക്കെടുതി: പ്രയാസം നേരിടുന്നവര്‍ക്കായി പ്രാര്‍ത്ഥിക്കുക: സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍

Published

on

ജി.സി.സി രാജ്യങ്ങളില്‍ കനത്ത മഴക്കെടുതി മൂലം പ്രയാസം അനുഭവിക്കുന്നവര്‍ക്കുവേണ്ടി സഹായങ്ങള്‍ നല്‍കാനും പ്രാര്‍ത്ഥിക്കുവാനും അഭ്യര്‍ത്ഥിച്ച് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍.

അപരിചിതമായ ഒരു പ്രകൃതി ദുരന്തത്തെയാണ് അഭിമുഖീകരിക്കുന്നത്. മഴക്കെടുതിയെ തുടര്‍ന്ന് ഏതാനും മണിക്കൂറുകള്‍ കൊണ്ടുതന്നെ നിരവധി പേരുടെ ജീവന്‍ നഷ്ടമാകുകയും കനത്ത നാശനഷ്ടങ്ങളുണ്ടാകുകയും ചെയ്തു. തദ്ദേശീയരും പ്രവാസികളുമെല്ലാം ഈ ദുരിതത്തിന്റെ ഇരകളാണ്.

കനത്ത മഴയെ തുടര്‍ന്ന് പ്രയാസമനുഭവിക്കുന്നവരെ കണ്ടെത്താനും അവരെ സുരക്ഷിതമായ സ്ഥലങ്ങളിലെത്തിക്കാനും ആവശ്യമായ സഹായം ചെയ്തു നല്‍കാനും കെ.എം.സി.സിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കെ.എം.സി.സി ഇതിനകം തന്നെ വിവിധയിടങ്ങളിലെത്തുകയും പ്രതിസന്ധികള്‍ ലഘൂകരിക്കുന്നതിന് വേണ്ട ഇടപെടലുകള്‍ നടത്തുകയും ചെയ്യുന്നുണ്ട് എന്ന് ബന്ധതപ്പെട്ടവര്‍ അറിയിച്ചിട്ടുള്ളതായി തങ്ങള്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

Continue Reading

india

അക്ബര്‍ ഇനി ‘സൂരജ്’ സീത ഇനി ‘തനായ’; സിലിഗുരിയില്‍ സഫാരി പാര്‍ക്കിലെ സിംഹങ്ങള്‍ക്ക് പുതിയ പേര്

കൊല്‍ക്കത്ത ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരമാണ് പേര് മാറ്റം

Published

on

കൊൽക്കത്ത∙ പേരുവിവാദത്തിൽപ്പെട്ട സിംഹങ്ങൾക്കു പുതിയ പേരുമായി ബംഗാൾ. ‘അക്ബർ’ എന്ന ആൺ സിംഹത്തിനു ‘സൂരജ്’, ‘സീത’ എന്ന പെൺസിംഹത്തിന് ‘തനയ’ എന്നീ പേരുകൾ നൽകാനാണു നീക്കം. ബംഗാള്‍ സൂ അതോറിറ്റിയാണു സെൻട്രൽ സൂ അതോറിറ്റിക്കു നിർദേശം സമർപ്പിച്ചത്.

കൊല്‍ക്കത്ത ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരമാണ് പേര് മാറ്റം. വിവാദമായ പേരുകള്‍ ഒഴിവാക്കണമെന്ന് കൊല്‍ക്കത്ത ഹൈക്കോടതിയുടെ ജല്‍പായ്ഗുരി സര്‍ക്യൂട്ട് ബെഞ്ച് നിര്‍ദേശിച്ചിരുന്നു.

ഫെബ്രുവരി 13-നാണ് ത്രിപുരയിലെ സുവോളജിക്കല്‍ പാര്‍ക്കില്‍ നിന്നും സിംഹങ്ങളെ ബംഗാളിലെ സിലിഗുരി പാര്‍ക്കിലേക്ക് കൊണ്ടുവന്നത്. സീതയെയും അക്ബറിനെയും ഒരു കൂട്ടില്‍ താമസിപ്പിക്കാന്‍ വനം വകുപ്പ് തീരുമാനിച്ചത് ചോദ്യം ചെയ്തുകൊണ്ടാണ് വിഎച്ച്പി ബംഗാള്‍ ഘടകം കല്‍ക്കട്ട ഹൈക്കോടതിയുടെ ജയ്പാല്‍ഗുരി സര്‍ക്യൂട്ട് ബെഞ്ചിനെ സമീപിച്ചത്.

 

Continue Reading

Trending