യാത്രക്കാരെ കുത്തിനിറച്ച് സര്‍വീസ്; സ്വകാര്യ ബസ് പൊലീസ് പിടിച്ചെടുത്തു

കണ്ണൂര്‍: സാമൂഹിക അകലം പാലിക്കല്‍ നിര്‍ദേശം ലംഘിച്ച് ആളുകളെ കുത്തിനിറച്ച് സര്‍വീസ് നടത്തിയ സ്വകാര്യ ബസ്സ് പൊലീസ് പിടികൂടി. കണ്ണൂര്‍ ആലക്കോട് വെച്ചായിരുന്നു സംഭവം. ഈ സ്വകാര്യ ബസ്സ് പൊലീസ് കസ്റ്റഡിയിലെടുത്തു. കോവിഡിന്റെ പശ്ചാത്തലത്തില്‍ സാമൂഹിക അകലം പാലിക്കണമെന്ന് നിര്‍ദ്ദേശമുണ്ടായിരുന്നു.

മണക്കടവ് -തളിപ്പറമ്പ് റൂട്ടില്‍ സര്‍വീസ് നടത്തുന്ന ദ്വാരക ബസ്സാണ് ആലക്കോട് ടൗണില്‍ വെച്ച് പൊലീസ് പിടികൂടിയത്. വയോധികര്‍ ഉള്‍പ്പെടെ 65 ഓളം യാത്രക്കാര്‍ ബസ്സില്‍ ഉണ്ടായിരുന്നതായി പൊലീസ് കണ്ടെത്തി. ജീവനക്കാര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

SHARE