മോദിയോട് നിര്‍ണായക ചോദ്യവുമായി പ്രിയങ്കാ ഗാന്ധി

ന്യൂഡല്‍ഹി: രാജ്യത്തെ മുഴുവന്‍ പ്രശ്‌നങ്ങളും ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്ന ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗവതിന്റെ നിര്‍ദേശം അംഗീകരിക്കാന്‍ മോദിയും അമിത് ഷായും തയ്യാറുണ്ടോയെന്ന് പ്രിയങ്കാ ഗാന്ധി. ‘എല്ലാ പ്രശ്‌നങ്ങളും ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്നാണ് ആര്‍.എസ്.എസ് പറയുന്നത്. ആര്‍.എസ്.എസ് നിര്‍ദേശം മോദി അംഗീകരിക്കുമെന്നാണ് കരുതുന്നത്. ഇനി കശ്മീരില്‍ യാതൊരു പ്രശ്‌നവുമില്ലെന്നാണോ മോദിയും അമിത് ഷായും കരുതുന്നത്? അതിശയകരമായിരിക്കുന്നു.. പ്രിയങ്ക ട്വീറ്റ് ചെയ്തു.’

ഞായറാഴ്ച നടത്തിയ പ്രസംഗത്തിലാണ് ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗവത് സംവരണം അടക്കമുള്ള എല്ലാ വിഷയങ്ങളും ചര്‍ച്ചകളിലൂടെ പരിഹരിക്കണം എന്ന് പറഞ്ഞത്. സംവരണത്തെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും പരസ്പരം വികാരങ്ങള്‍ മനസിലാക്കി ഒരുമിച്ചിരുന്ന ചര്‍ച്ച നടത്തണമെന്നായിരുന്നു ആര്‍.എസ്.എസ് തലവന്‍ പറഞ്ഞത്.

SHARE