ഫ്രാന്‍സിലെ പ്രതിഷേധത്തിന് അയവില്ല

ഫ്രാന്‍സിലെ പ്രതിഷേധത്തിന് അയവില്ല

 

പാരീസ്: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിന്റെ ഭരണപരിഷ്‌കാരങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധങ്ങള്‍ക്ക് അയവില്ല. ഇന്നലെയും തെരുവുകളില്‍ വിദ്യാര്‍ത്ഥികളും പൊലീസും ഏറ്റുമുട്ടി. ഇന്ന് വിവിധ പ്രദേശങ്ങളില്‍ പടുകൂറ്റന്‍ പ്രതിഷേധ റാലി നടത്താനൊരുങ്ങുകയാണ് മഞ്ഞകുപ്പായക്കാര്‍.
ഇന്ധന വിലവര്‍ദ്ധനവിനെതിരെയാണ് ഫ്രാന്‍സില്‍ പ്രതിഷേധങ്ങള്‍ പൊട്ടിപ്പുറപ്പെടുന്നത്. രാജ്യമാകെ കത്തിജ്വലിച്ച സമരങ്ങള്‍ക്കുശേഷം ഇന്ധനവില വര്‍ധിപ്പിക്കാനുള്ള തീരുമാനം സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. എന്നാല്‍ മാക്രോണിന്റെ മറ്റ് സാമ്പത്തിക പരിഷ്‌കരണങ്ങള്‍ക്കും വിദ്യാഭ്യാസ മേഖലയിലെ പരിഷ്‌കരണങ്ങള്‍ക്കും എതിരെയും ജനരോഷം ശക്തമാണ്. പ്രതിഷേധത്തിന് മുന്നോടിയായി കനത്ത സുരക്ഷാ വലയത്തിലാണ് പാരീസ് നഗരവും ഫ്രാന്‍സിലെ മറ്റ് പ്രധാന നഗരങ്ങളും. 65000 പൊലീസുകാരെയാണ് ഫ്രാന്‍സിലുടനീളം വിന്യസിച്ചിരിക്കുന്നത്. സമരങ്ങള്‍ കൂടുതല്‍ ശക്തമാകുന്ന പശ്ചാത്തലത്തില്‍ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് സര്‍ക്കാരിനോട് പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്.

NO COMMENTS

LEAVE A REPLY