പിഎസ്‌സി പരീക്ഷാ തട്ടിപ്പ്: ശിവരഞ്ജിത്തിനെയും നസീമിനെയും ഉദ്യോഗസ്ഥര്‍ തിരിച്ചറിഞ്ഞു

തിരുവനന്തപുരം: ക്രമക്കേട് നടന്ന പിഎസ്‌സി കോണ്‍സ്റ്റബിള്‍ പരീക്ഷയിലെ പ്രതികളായ ശിവരഞ്ജിത്തിനെയും നസീമിനെയും ഉദ്യോഗസ്ഥര്‍ തിരിച്ചറിഞ്ഞു. പരീക്ഷയുടെ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥരെ െ്രെകംബ്രാഞ്ച് ചോദ്യം ചെയ്തു. ശിവരഞ്ജിത്തും നസീമും, പ്രണവും മൂന്ന് പരീക്ഷാ കേന്ദ്രങ്ങളിലാണ് കോണ്‍സ്റ്റബിള്‍ പരീക്ഷയെഴുതിയത്. ഈ കേന്ദ്രങ്ങളില്‍ ഇന്‍വിജിലേറ്റര്‍മാരായിരുന്ന ഉദ്യോഗസ്ഥരെയാണ് െ്രെകംബ്രാഞ്ച് ചോദ്യം ചെയ്തത്. ശിവരഞ്ജിത്തിനെയും നസീമിനെയും കസ്റ്റഡിയില്‍ വാങ്ങിയപ്പോഴാണ് ഉദ്യോഗസ്ഥരെയും െ്രെകംബ്രാഞ്ച് ഓഫീസില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്തത്.

ഉദ്യോഗാര്‍ത്ഥികളുടെ മൊബൈല്‍ ഫോണുകള്‍ പരീക്ഷാ കേന്ദ്രത്തിനുള്ളിലേക്ക് കടത്തിയിട്ടില്ലെന്നാണ് ഉദ്യോഗസ്ഥരുടെ മൊഴി. പ്രതികള്‍ സ്മാര്‍ട്ട് വാച്ചുകള്‍ കെട്ടിയിരുന്നോ എന്ന കാര്യം ഓര്‍മ്മയില്ലെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. വിവാദമായ പരീക്ഷയുടെ ചുമതലയുണ്ടായിരുന്ന മുഴുവന്‍ ഉദ്യോഗസ്ഥരുടെയും വിവരങ്ങള്‍ പിഎസ്‌സി സെക്രട്ടറി െ്രെകംബ്രാഞ്ചിന് കൈമാറി. ഇവരെയും വരും ദിവസങ്ങളില്‍ ചോദ്യം ചെയ്യും.

SHARE