പൂനെയെ തകര്‍ത്ത് ബെംഗലൂരു

പൂനെ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ട്‌ബോളില്‍ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് ബെംഗലൂരു എഫ്.സി പൂനെ സിറ്റിയെ പരാജയപ്പെടുത്തി. ബെംഗലൂരുവിന് വേണ്ടി ആദ്യ പകുതിയില്‍ സുനില്‍ ചേത്രി ഇരട്ട ഗോളും(41,43) മിക്കു ഒരു ഗോളും(64) നേടി.

ഡിമാസ് ഡെല്‍ഗാഡോയുടെ പാസില്‍ നിന്നായിരുന്നു ആദ്യ ഗോള്‍, രണ്ടാമത്തേത് മിക്കുവിന്റെ അസിസ്റ്റുമായിരുന്നു. തീരെ മെച്ചപ്പെട്ട മുന്നേറ്റം പോലും ഉണ്ടാക്കാനാവാതെയാണ് പൂനെ തോല്‍വി വഴങ്ങിയത്.

മൂന്ന് മത്സരങ്ങളില്‍ നിന്ന് ഏഴു പോയന്റുമായി ബെംഗലൂരു ലീഗില്‍ ഒന്നാമതെത്തി. മൂന്ന് മത്സരങ്ങള്‍ കഴിഞ്ഞിട്ടും ഒറ്റ പോയന്റ് മാത്രമുള്ള പുനെ ഒമ്പതാം സ്ഥാനത്താണ്.

SHARE