കോപ്പിയടിച്ചോളൂ, ഉത്തരക്കടലാസിനൊപ്പം 100 രൂപയും വെക്കുക; വൈറലായി പ്രിന്‍സിപ്പലിന്റെ നിര്‍ദേശം

വിദ്യാര്‍ത്ഥികള്‍ക്ക് നേര്‍വഴി കാണിച്ചുകൊടുക്കേണ്ടവരാണ്. എന്നാല്‍ സ്‌കൂളിന്റെ വിജയ ശതമാനം കൂട്ടാന്‍ കുറുക്കു വഴികളായി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പറഞ്ഞുകൊടുത്ത വാക്കുകളാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. ഉത്തര്‍ പ്രദേശിലെ മൗ ജില്ലയിലെ സ്വകാര്യ സ്‌കൂളിലാണ് സംഭവം.അവസാന പരീക്ഷകള്‍ക്ക് മുന്നോടിയായി വിളിച്ച യോഗത്തിലാണ് പ്രിന്‍സിപ്പലിന്റെ ഉപദേശം.

ഉത്തര്‍ പ്രദേശിലെ ബോര്‍ഡ് പരീക്ഷയില്‍ കൂടുതല്‍ മാര്‍ക്ക് ലഭിക്കാനായി പ്രിന്‍സിപ്പലും മാനേജരുമായ പ്രമീണ്‍ മാളിന്റെ നിര്‍ദേശങ്ങളാണ് എല്ലാവരെയും ആശ്ചര്യപ്പെടുത്തുന്നത്. പരീക്ഷ എഴുതുമ്പോള്‍ നിങ്ങള്‍ക്ക് പരസ്പരം സംസാരിക്കാം, പക്ഷേ അടുത്തിരിക്കുന്ന ആളെ സ്പര്‍ശിക്കരുതെന്നും പ്രിന്‍സിപ്പല്‍ പറയുന്നു. സര്‍ക്കാര്‍ സ്‌കൂളില്‍ നിന്നു ഇന്‍വിജിലേറ്റര്‍മാരായി എത്തുന്നവര്‍ തന്റെ സുഹൃത്തുക്കളാണെന്നും കോപ്പിയടിക്കുന്നത് പിടിച്ച് നിങ്ങള്‍ക്ക് രണ്ട് അടി തന്നാലും ഭയപ്പെടേണ്ട കാര്യമില്ല. അത് സഹിച്ചാല്‍ മതിയെന്നും പ്രിന്‍സിപ്പല്‍ പറയുന്നു.

ഒരുചോദ്യം പോലും ഉത്തരമെഴുതാതെ വിടരുത്. നൂറ് രൂപ നോട്ട് ഉത്തരക്കടലാസിനൊപ്പം വക്കുകയാണെങ്കില്‍ അധ്യാപകര്‍ കണ്ണടച്ച് മാര്‍ക്ക് നല്‍കുമെന്നും പ്രവീണ്‍ മള്‍ വ്യക്തമാക്കുന്നു. 56 ലക്ഷം വിദ്യാര്‍ഥികളാണ് 10, 12 ക്ലാസുകളിലായി ഉത്തര്‍ പ്രദേശില്‍ ബോര്‍ഡ് പരീക്ഷയ്ക്കായി ഒരുങ്ങുന്നത്.

SHARE