പൊക്ക കുറവിന്റെ പേരില്‍ അപമാനിക്കപ്പെട്ട ക്വാഡന്‍ മലയാള സിനിമയിലേയ്ക്ക്

ക്വാഡന്‍ ഇനി മലയാള സിനിമയില്‍ അഭിനയിക്കും. നടന്‍ ഗിന്നസ് പക്രുവാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെയാണ് അറിയിച്ചത്. ജാനകി എന്ന സിനിമയിലൂടെയാണ് ക്വാഡന്‍ മലയാളത്തില്‍ എത്തുന്നത്. ബോഡിഷെയ്മിങ്ങിനെ കുറിച്ച് പറയുന്ന ചിത്രത്തിന്റെ സംവിധായകന്‍ ക്വാഡനുമായി ബന്ധപ്പെട്ടു കഴിഞ്ഞുവെന്നാണ് വിവരം.

‘ക്വാഡന് മലയാള സിനിമയില്‍ അവസരം. കൊറോണ രോഗ ഭീതിയൊഴിഞ്ഞാലുടന്‍ നമ്മള്‍ ദൈവത്തിന്റെ സ്വന്തം നാട്ടില്‍ കാണുന്നു. ‘സ്വാഗതം.’പക്രു ഫേസ്ബുക്കില്‍ കുറിച്ചു. ഉയരം കുറവായതിന്റെ പേരില്‍ സ്‌കൂളിലെ കുട്ടികള്‍ അപമാനിക്കുന്നെന്നും പറഞ്ഞ് പൊട്ടിക്കരഞ്ഞു കൊണ്ട് അമ്മയോട് പരിഭവം പറയുന്ന ക്വാഡന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു.

വീഡിയോ വൈറലായതോടെ ക്വാഡന് വന്‍ പിന്തുണയാണ് ലഭിച്ചത്. പക്രുവും ക്വാഡന് പിന്തുണ നല്‍കി രംഗത്ത് വന്നിരുന്നു. തന്റെ നന്ദി ക്വാഡന്‍ പക്രുവിനെയും അറിയിച്ചിരുന്നു. ഒപ്പം തന്റെ ഒരു ആഗ്രഹവും ക്വാഡന്‍ തുറന്നു പറഞ്ഞു, പക്രുവിനെ പോലെ തനിക്കുമൊരു നടനാകണം. ആ ആഗ്രഹമാണ് ഇപ്പോള്‍ സാധ്യമാകുന്നത്.

SHARE