സംസ്ഥാനത്തിന് പുറത്ത് നിന്ന് വന്നവര്‍ക്ക് 28 ദിവസത്തെ ക്വാറന്റെയ്ന്‍ നിര്‍ബന്ധം

മാര്‍ച്ച് 5 മുതല്‍ 24 വരെ വിദേശ രാജ്യങ്ങളില്‍ നിന്നോ മറ്റ് സംസ്ഥാനങ്ങളില്‍നിന്നോ വന്നവരും അവരുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയവരും 28 ദിവസത്തെ ക്വാറന്റെയ്ന്‍ നിര്‍ബന്ധമായും പൂര്‍ത്തിയാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

അത്തരക്കാര്‍ ദിശാ നമ്പറിലേക്ക് വിളിക്കുകയും എന്തെല്ലാം ചെയ്യണമെന്ന് മനസിലാക്കുകയും വേണം. ഇവര്‍ 60 വയസിന് മുകളിലുള്ളവര്‍, കുട്ടികള്‍, ഗര്‍ഭിണികള്‍, ഗുരുതര രോഗമുള്ളവര്‍ എന്നിവരുമായി ഇടപഴകരുതെന്നും അദ്ദേഹം പറഞ്ഞു.

SHARE