റേഡിയോ ജോക്കിയുടെ കൊലപാതകം; ക്വട്ടേഷന്‍ വിദേശത്തുനിന്ന്; മൂന്നുപേര്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം: മുന്‍ റേഡിയോ ജോക്കി രാജേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്നു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച്ച കൊല്ലപ്പെട്ട രാജേഷിന്റെ മരണത്തില്‍ പൊലീസിന് കാര്യമായ തുമ്പൊന്നും കിട്ടിയിരുന്നില്ല. എന്നാല്‍ ആലപ്പുഴ കേന്ദ്രീകരിച്ചുള്ള സംഘത്തിന് ക്വട്ടേഷന്‍ നല്‍കിയത് വിദേശത്തുനിന്നാണെന്നുള്ള സൂചനകള്‍ പൊലീസിന് ലഭിച്ചു.

ആലപ്പുഴയിലെ നാല് ക്വട്ടേഷന്‍ സംഘാംഗങ്ങളെ പൊലീസ് തിരിച്ചിറിഞ്ഞിട്ടുണ്ട്. ഇവര്‍ക്ക് സ്വിഫ്റ്റ് കാര്‍ തരപ്പെടുത്തികൊടുത്ത മൂന്നു പേരെ കായംകുളത്തുനിന്നും കസ്റ്റഡയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് കൊലപാതികളെ കുറിച്ചുള്ള വിവരം പൊലീസിന് ലഭിക്കുന്നത്.

രാജേഷ് വിദേശത്തു ജോലി ചെയ്തിരുന്നപ്പോള്‍ ആലപ്പുഴ സ്വദേശിയായ ഒരു സ്ത്രീയുമായി അടുപ്പത്തിലായിരുന്നു. രാജേഷുമായുള്ള ബന്ധം സ്ത്രീയുടെ കുടുംബ ബന്ധം വേര്‍പിരിയാനും ഇടയാക്കി. സ്ത്രീയും ഭര്‍ത്താവും വിദേശത്തു നടത്തിവന്ന ബിനസ്സിന്റ തകര്‍ച്ചക്കും ഇത് കാരണമായി. രാജേഷിനെ ആക്രമിക്കുന്ന സമയത്തും വിദേശത്തുള്ള സ്ത്രീയുമായി ഫോണില്‍ സംസാരിക്കുകയായിരുന്നു.

നിലവിളി കേട്ടുവെന്നും മറ്റൊരു സുഹൃത്തിനെ വിവരമറിയിച്ചത് താനാണെന്നും വിദേശത്തുള്ള സ്ത്രീ പൊലീസിനോട് പറഞ്ഞിട്ടുണ്ട്. രാജേഷിനെ കൊലപ്പെടുത്തിയതിന് സമീപമുള്ള ഒരു സഹകണ ബാങ്കിലെ സി.സി.ടി.വി ദൃശ്യങ്ങളില്‍ പ്രതികള്‍ സഞ്ചരിച്ചതായി സംശയിക്കുന്ന ചുമന്ന സ്വിഫ്റ്റ് കാറിന്റെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. പ്രതികള്‍ കേരളത്തിന് പുറത്തേക്ക് കടന്നതായാണ് വിവരം.

SHARE