ദക്ഷിണേന്ത്യയെ അടിച്ചമര്‍ത്താനുള്ള ബി.ജെ.പിയുടെ ശ്രമം അനുവദിച്ചു കൂടാ ദക്ഷിണേന്ത്യയില്‍ മത്സരിക്കണമെന്ന ആവശ്യം ന്യായം: രാഹുല്‍...

ദക്ഷിണേന്ത്യയെ അടിച്ചമര്‍ത്താനുള്ള ബി.ജെ.പിയുടെ ശ്രമം അനുവദിച്ചു കൂടാ ദക്ഷിണേന്ത്യയില്‍ മത്സരിക്കണമെന്ന ആവശ്യം ന്യായം: രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ബി.ജെ.പി ധ്രുവീകരണത്തിന് ശ്രമിക്കുകയാണെന്നും ദക്ഷിണേന്ത്യന്‍ സംസ്‌കാരത്തെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയാണെന്നും രാഹുല്‍ ഗാന്ധി. ദക്ഷിണേന്ത്യയില്‍ മത്സരിക്കണമെന്ന ആവശ്യം ന്യായമാണ്. എന്നാല്‍ മല്‍സരിക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമെടുത്തിട്ടില്ല. അതേസമയം അമേഠിയില്‍ എം.പിയായിരിക്കുമെന്നതില്‍ സംശയമില്ലെന്നും രാഹുല്‍ പറഞ്ഞു.

ദക്ഷിണേന്ത്യയില്‍ നിന്ന് താന്‍ മത്സരിക്കണം എന്ന ആവശ്യം ഉയരാന്‍ കാരണം നരേന്ദ്ര മോദി ആണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. വയനാട് മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുമെന്ന ചര്‍ച്ച സജീവമായ സാഹചര്യത്തിലാണ് രാഹുല്‍ ഇക്കാര്യം വ്യക്തമാക്കിയത്.

നേതാക്കളുടേത് ശരിയായ ആവശ്യമെന്നും അതില്‍ തീരുമാനം എടുക്കുമെന്നും രാഹുല്‍ പറഞ്ഞു. ഉത്തരേന്ത്യക്കും ദക്ഷിണേന്ത്യയ്ക്കും ഇടയില്‍ സ്നേഹത്തിന്റെ പാതയുണ്ടായിരുന്നു, എന്നാല്‍ കേരളത്തിലും തമിഴ്‌നാട്ടിലും ബി.ജെ.പി ധ്രുവീകരണം ഉണ്ടാക്കാന്‍ ശ്രമിച്ചെന്നും ദക്ഷിണേന്ത്യയിലെ ജനങ്ങള്‍ അവരുടെ ഭാഷയും സംസ്‌കാരവും ഭീഷണി നേരിടുന്നുവെന്ന തോന്നലിലാണെന്നും രാഹുല്‍ പറയുന്നു.

NO COMMENTS

LEAVE A REPLY