‘വാനരസേനയെന്നാല്‍ പഴയ കാട്ടുവാസികളാണ്’; ആദിവാസി സമൂഹത്തെ വംശീയമായി അധിക്ഷേപിച്ച് രാഹുല്‍ ഈശ്വര്‍

കൊച്ചി: ആദിവാസി സമൂഹത്തിനു നേരെ കടുത്ത വംശീയ അധിക്ഷേപവുമായി രാഹുല്‍ഈശ്വര്‍ രംഗത്ത്. പുരാണത്തിലെ വാനരസേന എന്നാല്‍ കാട്ടുവാസികളാണെന്നാണ് പറഞ്ഞാണ് രാഹുല്‍ ഈശ്വര്‍ ആദിവാസി സമൂഹത്തെ അധിക്ഷേപിച്ചത്.

ട്വിറ്ററിലൂടെയായിരുന്നു രാഹുല്‍ ഈശ്വറിന്റെ പ്രതികരണം. ശ്രീരാമന്‍ ചരിത്രപുരുഷനാണെന്നും സേതുബന്ധനം നടത്തിയത് കുരങ്ങന്മാരല്ലെന്നും പണ്് കാട്ടില്‍ ജീവിച്ചിരുന്നവരാണെന്നും ഇവരെ കുരങ്ങന്മാരായി പുരാണത്തില്‍ ചിത്രീകരിച്ചതാണെന്നും രാഹുല്‍ ഈശ്വര്‍ ട്വീറ്റ് ചെയ്തു.

വാനരന്‍ എന്നാല്‍ കുരങ്ങന്‍ എന്ന അര്‍ത്ഥമല്ല, പൂര്‍വ കാലത്ത് കാട്ടില്‍ ജീവിച്ചിരുന്നവരാണെന്നും രാഹുല്‍ ട്വീറ്റ്‌ചെയ്തു.

SHARE