അശ്ലീല തമാശകള്‍ക്ക് നിര്‍മ്മിച്ച പേജിന്റെ പേരു മാറ്റി ഉപയോഗിക്കുന്നു; രാഹുല്‍ ഈശ്വറിന് സോഷ്യല്‍ മീഡിയയില്‍ പൊങ്കാല

അശ്ലീല തമാശകള്‍ക്ക് നിര്‍മ്മിച്ച പേജിന്റെ പേരു മാറ്റി ഉപയോഗിക്കുന്നു; രാഹുല്‍ ഈശ്വറിന് സോഷ്യല്‍ മീഡിയയില്‍ പൊങ്കാല

 

രണ്ട് മില്യണ്‍ ലൈക്ക് ഉള്ള രാഹുല്‍ ഈശ്വറിന്റെ ഫേസ്ബുക്ക് പേജ് മുമ്പ് അശ്ലീല തമാശകള്‍ക്ക് വേണ്ടി നിര്‍മിച്ചതായിരുന്നുവെന്ന് സോഷ്യല്‍ മീഡിയ. പിന്നീട് പേര് മാറ്റി രാഹുല്‍ ഈശ്വര്‍ എന്നാക്കി ഉപയോഗിക്കുകയായിരുന്നു. തെളിവുകള്‍ നിരത്തിയാണ് സോഷ്യല്‍ മീഡിയ ഇക്കാര്യം വൈറലാകുന്നത്. 2013 ആണ് രാഹുല്‍ ഈശ്വര്‍ ഫേസ്ബുക്ക് പേജ് തുടങ്ങിയത്. ആദ്യപേര് BBM status എന്നായിരുന്നു.

പിന്നീട് BBM Status 18+എന്ന് ആക്കീ പേജിന്റെ പേര് മാറ്റി. പിന്നീട് പേജ് ഹിറ്റാകാതെ വന്നപ്പോള്‍. 18+ Jokes എന്ന് ആക്കി മാറ്റി. അശ്ലീല തമശാകള്‍ സ്ഥിരമായി ഇട്ടതോടെ ഫേസ്ബുക്ക് പേജ് ഹിറ്റായതോടെ പേജിന്റെ പേര് രാഹുല്‍ ഈശ്വര്‍ എന്നാക്കി മാറ്റുകയാണ് ചെയ്തത്. എന്നാല്‍ ഈ പേജ് രാഹുല്‍ പണം കൊടുത്ത് വാങ്ങി പേര് മാറ്റിയതാണോ എന്ന സംശയവും ചിലര്‍ പങ്കുവെക്കുന്നു.

സോഷ്യല്‍ മീഡിയയില്‍ ചിത്രം വൈറലായി മാറിയിരിക്കുകയാണ്. ഫേസ്ബുക്ക് പേജിന്റെ ഇന്‍ഫോം ആന്റ് ആഡ്‌സ് ഹിസ്റ്ററി പരിശോധിച്ച് പേജ് എങ്ങനെ ഉണ്ടാക്കി എന്ന് കാണാനാകും.

NO COMMENTS

LEAVE A REPLY