പൗരത്വ ബില്‍;വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെ അക്രമിക്കാന്‍ ശ്രമിക്കുന്നു; രാഹുല്‍ ഗാന്ധി

പൗരത്വ ബില്ലിനെതിരെ വീണ്ടും കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി.വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കെതിരെയുള്ള ക്രിമിനല്‍ ആക്രമണമാണ് പൗരത്വഭേദഗതി ബില്ലിലൂടെ ലക്ഷ്യമിടുന്നതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. മോദിഅമിത് ഷാ സര്‍ക്കാര്‍ വടക്ക് കിഴക്കന്‍ മേഖലയില്‍ വംശീയമായ തുടച്ചുനീക്കലിനാണ് ശ്രമിക്കുന്നത്.ട്വിറ്ററിലൂടെയാണ് രാഹുല്‍ പ്രതികരണം നടത്തിയത്.

ഇതൊരു ക്രിമിനല്‍ ആക്രമണമാണ്. അതാണ് അവരുടെ പാതയും ജീവിത രീതിയും. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനങ്ങളോട് ഞാന്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതിനോടൊപ്പം അവര്‍ക്ക് പിന്തുണയുമായി കൂടെ നില്‍ക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ബില്ലിനെതിരെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ വ്യാപക പ്രതിഷേധം നടക്കുന്നതിനിടെയാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. ലോക്‌സഭയില്‍ തിങ്കളാഴ്ച പാസാക്കിയ ബില്‍ ഇന്ന് രാജ്യസഭയില്‍ അവതരിപ്പിക്കും.

SHARE