ജനങ്ങളാണ് അധികാരികള്‍, ബി.ജെ.പിക്ക് അഭിനന്ദനമര്‍പ്പിച്ച് രാഹുല്‍ ഗാന്ധി

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ജനവിധി മാനിക്കുന്നുവെന്നും ജനങ്ങളാണ് അധികാരികള്‍ പ്രചരണകാലത്ത് പറഞ്ഞ ഈ നിലപാട് വീണ്ടും ആവര്‍ത്തിക്കുന്നുവെന്നും കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രിയേയും ബി.ജെ.പിയേയും അഭിനന്ദിക്കുന്നുവെന്നും മോദിയെ വീണ്ടും പ്രധാനമന്ത്രിയായി തെരഞ്ഞെടുത്ത ജനങ്ങളുടെ തീരുമാനത്തെ ബഹുമാനിക്കുന്നുവെന്നും രാഹുല്‍ ഗാന്ധി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അമേഠിയിലും ജനങ്ങളുടെ തീരുമാനത്തെ അംഗീകരിക്കുന്നു. സ്മൃതി ഇറാനിയെ അഭിനന്ദിക്കുന്നുവെന്നും രാഹുല്‍ പറഞ്ഞു.