രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനം തുടരുന്നു; വഴിക്കടവില്‍ പ്രളയബാധിതരോടൊപ്പവും സ്‌കൂളിലും ചെലവഴിച്ചു

മഴക്കെടുതിയില്‍ അകപ്പെട്ടവര്‍ക്ക് സാന്ത്വനമേകാന്‍ വയനാട് മണ്ഡലത്തില്‍ സന്ദര്‍ശനം നടത്തുന്ന രാഹുല്‍ ഗാന്ധി വഴിക്കടവീലെത്തി. പ്രദേശത്തെ പ്രളയ ബാധിതരെ കണ്ട്് ആശ്വാസമേകി. വഴിക്കടവ് എ.യു.പി സ്‌കൂളിലും അദ്ദേഹം സന്ദര്‍ശിച്ചു. തുടര്‍ന്ന് ആവേശഭരിതരായ വിദ്യാര്‍ത്ഥികളോടൊപ്പം അല്‍പസമയം ചെലവഴിച്ചു.

വയനാട് ലോക്‌സഭാ മണ്ഡലത്തിലെ 4 ദിവസത്തെ സന്ദര്‍ശനത്തിന് ശേഷം രാഹുല്‍ ഗാന്ധി ഇന്ന് ഡല്‍ഹിയിലേക്ക് മടങ്ങും. ദുരന്ത മേഖലകളില്‍ നേരിട്ടെത്തിയും, പ്രളയബാധിതരുടെ സങ്കടം കേട്ടും രാഹുല്‍ ഗാന്ധിയുടെ മണ്ഡല പര്യടനം തുടരുകയാണ്.