എന്റെ പേര് രാഹുല്‍ സവര്‍ക്കര്‍ എന്നല്ല, രാഹുല്‍ ഗാന്ധി എന്നാണ്: മാപ്പു പറയില്ല

ഇന്ത്യ ബലാത്സംഗക്കാരുടെ തലസ്ഥാനമായിരിക്കുന്നൂ എന്ന പ്രസ്താവനയില്‍ മാപ്പ് പറയണമെന്ന ബിജെപിയുടെ ആവശ്യത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് രാഹുല്‍ ഗാന്ധി. ‘എന്റെ പേര് രാഹുല്‍ ഗാന്ധി എന്നാണ് മറിച്ച് രാഹുല്‍ സവര്‍ക്കര്‍ എന്നല്ല. ഞാന്‍ സത്യത്തിനൊപ്പം നില്‍ക്കുന്നു രാഹുല്‍ പറഞ്ഞു.നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഭിന്നിപ്പിക്കല്‍, വിനാശകരമായ നയങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നതിനായി കോണ്‍ഗ്രസ് നടത്തുന്ന ‘ഭാരത് ബച്ചാവോ’ റാലിയാണ് രാഹുലിന്റെ പ്രതികരണം.

പൗരത്വ ഭേദഗതി നിയമത്തെച്ചൊല്ലി വടക്കുകിഴക്കന്‍ മേഖലയിലും പശ്ചിമ ബംഗാളിലും സാമ്പത്തിക മാന്ദ്യവും രൂക്ഷമായ പ്രതിഷേധങ്ങള്‍ക്കിടെയാണ് പ്രതിഷേധ റാലി. പ്രതിഷേധത്തില്‍ നഗരത്തില്‍ നിന്ന് 50,000 ത്തിലധികം പേര്‍ പങ്കെടുക്കുന്നുണ്ട്.പാര്‍ട്ടിനേതാക്കളായ പ്രിയങ്ക ഗാന്ധി, പി ചിദംബരം, സച്ചിന്‍ പൈലറ്റ്, ജ്യോതിരാദിത്യ സിന്ധ്യ, ഭൂപീന്ദര്‍ സിംഗ് ഹൂഡ തുടങ്ങിയവര്‍ റാലിയെ അഭിസംബോധന ചെയ്തു. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, സോണിയ ഗാന്ധി എന്നിവരും റാലിയില്‍ പങ്കെടുക്കുന്നുണ്ട്.

മോദി സര്‍ക്കാരിന്റെ ആറുവര്‍ഷത്തിനിടയില്‍ സമ്പദ്‌വ്യവസ്ഥ തകര്‍ന്നതായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി പറഞ്ഞു. മോദി സര്‍ക്കാരിന്റെ ആറ് വര്‍ഷത്തിനിടയില്‍ നമ്മുടെ സമ്പദ്‌വ്യവസ്ഥ ഇടിഞ്ഞു, ആളുകള്‍ക്ക് ജോലി നഷ്ടപ്പെടുന്നു, ഫാക്ടറികള്‍ അടച്ചുപൂട്ടുന്നു.
‘നമ്മള്‍ മൗനം പാലിച്ചാല്‍ നമ്മുടെ ഭരണഘടന നശിപ്പിക്കപ്പെടുകയും രാജ്യ വിഭജിക്കുകയും ചെയ്യും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.

SHARE