ആര്‍.എസ്.എസിനും ബി.ജെ.പിക്കും നന്ദി രേഖപ്പെടുത്തി രാഹുല്‍ ഗാന്ധി; കാരണം ഇതാണ്

അഹമ്മദാബാദ്: ആര്‍.എസ്.എസ് പ്രത്യശാസ്ത്രത്തിനെതിരെ പരസ്യമായി പോരാടാന്‍ അവസരം നല്‍കിയതിന് ആര്‍.എസ്.എസ്-ബി.ജെ.പി നേതൃത്വത്തോട് നന്ദി രേഖപ്പെടുത്തി രാഹുല്‍ ഗാന്ധി. അഹമ്മദാബാദ് ജില്ലാ സഹകരണ ബാങ്ക് മാനേജര്‍ നല്‍കിയ കേസില്‍ ഹാജരാവാനാണ് രാഹുല്‍ അഹമ്മദാബാദിലെത്തിയത്.

‘എന്റെ രാഷ്ട്രീയ എതിരാളികളായ ആര്‍.എസ്.എസും ബി.ജെ.പിയും നല്‍കിയ ഒരു കേസില്‍ ഹാജരാവാന്‍ ഞാന്‍ ഇന്ന് അഹമ്മദാബാദിലാണ്. അവര്‍ക്കെതിരായ പ്രത്യയശാസ്ത്ര യുദ്ധം പരസ്യമായി നടത്താന്‍ അവസരം തന്നതിന് ആര്‍.എസ്.എസിനോടും ബി.ജെ.പിയോടും നന്ദിയുണ്ട്. സത്യമേവ ജയതേ’-രാഹുല്‍ ട്വീറ്റ് ചെയ്തു.

അഹമ്മദാബാദ് ജില്ലാ സഹകരണ ബാങ്ക് വഴി ബി.ജെ.പി കള്ളപ്പണം വെളുപ്പിച്ചെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു. ഇതിനെതിരെയാണ് ബാങ്ക് മാനേജര്‍ കോടതിയെ സമീപിച്ചത്. ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ ആണ് ബാങ്ക് ഡയരക്ടര്‍മാരില്‍ ഒരാള്‍.

SHARE