നിങ്ങള്‍ക്ക് എന്റെ നന്ദി, എസ്പിജി അംഗങ്ങള്‍ക്ക് ഭാവുകങ്ങള്‍ നേര്‍ന്ന് രാഹുല്‍ ഗാന്ധി

എസ്പിജി സുരക്ഷ പിന്‍വലിച്ചതിന് പിന്നാലെ പ്രതികരണവുമായി രാഹുല്‍ ഗാന്ധി. ‘കഴിഞ്ഞ കുറേ വര്‍ഷങ്ങളായി എന്റേയും കുടുംബത്തിന്റെ ജീവന്‍ രക്ഷിക്കുന്നതിന് അക്ഷീണം പ്രയത്‌നിച്ച എസ് പിജിയിലെ എന്റെ സഹോദരീസഹോദരങ്ങള്‍ക്ക് നന്ദി പറയുന്നു. നിങ്ങളുടെ അര്‍പ്പണത്തോടെയും പിന്തുണയോടെയുമുള്ള എന്റെ യാത്രകള്‍ സ്‌നേഹപൂര്‍വമായിരുന്നു. അതൊരനുഗ്രഹമായിരുന്നു. എല്ലാവര്‍ക്കും നന്ദി. നിങ്ങള്‍ക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു’.രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.

സോണിയാഗാന്ധി, രാഹുല്‍, പ്രിയങ്ക എന്നിവര്‍ക്കുള്ള എസ്പിജി സുരക്ഷ കേന്ദ്രം പിന്‍വലിച്ചിരുന്നു. എസ്പിജി സുരക്ഷക്ക് പകരം സിആര്‍പിഎഫിന്റെ ഇസഡ്പ്ലസ് സുരക്ഷ നല്‍കും. രാഷ്ട്രീയ പകപോക്കലില്‍ നേതാക്കളുടെ ജീവന്‍ പന്താടുകയാണെന്ന് എഐസിസി ജനറല്‍സെക്രട്ടറി കെ സി വേണുഗോപാല്‍ പ്രതികരിച്ചിരുന്നു.

SHARE