ബംഗളൂരുവിലെ അപ്പാര്‍ട്ട്‌മെന്റില്‍ തിരിച്ചറിയില്‍ കാര്‍ഡുകള്‍; ബി.ജെ.പി യുടെ അടുത്ത നാടകവും പൊളിച്ചടക്കി കോണ്‍ഗ്രസ്സ്

ബംഗ്ലുരൂവിലെ ഫ്‌ലാറ്റില്‍ പതിനായിരം തെരഞ്ഞെടുപ്പ് ഐ.ഡി കാര്‍ഡുകളുടെ റെയ്ഡില്‍ ഭാരതീയ ജനതാ പാര്‍ട്ടിയുടെ പങ്ക് തുറന്നു കാട്ടി കോണ്‍ഗ്രസ്സ് രംഗത്തെത്തി. തെരഞ്ഞെടുപ്പ് പോരാട്ടം കനക്കുന്നതിനിടയില്‍ ഇരു പാര്‍ട്ടികള്‍ക്കിടയിലും

ബംഗ്ലൂരുവിലെ രാജേശ്വരിന നഗറിലായിരുന്നു പതിനായിരത്തിലേറെ തിരിച്ചറിയല്‍ കാര്‍ഡുകള്‍ കണ്ടെടുത്തത്. ഇതോടെ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് മാറ്റവെക്കണെന്ന് ബി.ജെ.പി ആവശ്യപ്പെട്ടിരുന്നു. ഫ്‌ലാറ്റിന് കോണ്‍ഗ്രസ്സ് നേതാക്കളുമായി ബന്ധമുണ്ടെന്നായിരുന്നു ബി.ജെ.പി യുടെ വാദം. എന്നാല്‍ ബി.ജെ.പി അവരുടെ പാര്‍ട്ടി പ്രാദേശിക നേതാവിന്റെ ഉടമസ്ഥതയിലുള്ള ഫ്‌ലാറ്റില് റെയ്ഡ് നടത്തി നാടകം കളിക്കുകയാണെന്ന് കോണ്‍ഗ്രസ്സും തിരിച്ചടിച്ചു.

അപ്പാര്‍ട്ടുമെന്റുമായി ബി.ജെ.പി ക്കാണ് ബന്ധം. അവര്‍ തന്നെ ആസൂത്രണം ചെയ്ത നാടകമാണ് റെയ്ഡാണ് നടന്നത്.
‘ബി.ജെ.പി ഒരു നാടകം കളിക്കുകയായിരുന്നു. അവരുടെ തന്നെ നേതാവായ മഞ്ചുള നഞ്ഞമാരിയുടെ ഫ്‌ലാറ്റിനെ അതിനായി ഉപയോഗിച്ചു. അവര്‍ തന്റെ മകന്‍ അപ്പാര്‍ട്ടമെന്റ് വാടകക്ക നല്‍കിയതാണ്. അയാളും 2015 ല്‍ ബി.ജെ.പി ടിക്കറ്റില്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്. അപ്പാര്‍ട്ട്‌മെന്റില്‍ റെയ്ഡ് നടത്തിയതും തെരഞ്ഞെടുപ്പ് കമ്മീഷനോ പോലീസോ അല്ല. ബി.ജെ.പി പ്രവര്‍ത്തകരാണ്’ കോണ്‍ഗ്രസ്സ് വാക്താവ് സുര്‍ജ്വേല വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ബി.ജെ.പി യുടെ എം എല്‍ എ സ്ഥാനാര്‍ത്ഥിയായ മുനിരാജ് ഗൊദയോടൊപ്പം അപ്പാര്‍ട്ട്‌മെന്റ് ഉടമസ്ഥന്റെ മകന്‍ നില്‍ക്കുന്ന ചിത്രവും കോണ്‍ഗ്രസ്സ് പുറത്തു വിട്ടിട്ടുണ്ട്. ഇതോടെ ബി.ജെ.പി കൂടുതല്‍ പ്രതിരോധത്തിലായിരിക്കുകയാണ്.