പാസഞ്ചര്‍ ട്രെയിനുകള്‍ സ്വകാര്യമേഖലയ്ക്ക് നല്‍കാന്‍ ഒരുങ്ങി റെയില്‍വെ

യാത്രക്കാര്‍ കുറവുള്ള റൂട്ടുകളിലും വിനോദസഞ്ചാരമേഖലകളിലും ഓടുന്ന പാസഞ്ചര്‍ ട്രെയിനുകളുടെ നടത്തിപ്പ് സ്വകാര്യമേഖലയ്ക്ക് കൈമാറാന്‍ റെയില്‍വേ തയ്യാറെടുക്കുന്നു. അടുത്ത നൂറുദിവസത്തിനുള്ളില്‍ പദ്ധതിയ്ക്ക് തുടക്കമിടാനാണ് നീക്കം. ഐആര്‍സിടിസിയ്ക്ക് രണ്ട് ട്രെയിനുകള്‍ കൈമാറിക്കൊണ്ടായിരിക്കും പദ്ധതിയ്ക്ക് തുടക്കമിടുക.

ഐആര്‍സിടിസിയ്ക്ക് നടത്തിപ്പ് ചുമതല ലഭിക്കുന്നതോടെ ടിക്കറ്റുകളുടെ വില്‍പ്പന ഉള്‍പ്പെടെ ഇവരുടെ നിയന്ത്രണത്തിലാകും. ഐആര്‍സിടിസിയില്‍ നിന്ന് നിശ്ചിത തുക റെയില്‍വേ ഈടാക്കുകയും ചെയ്യും. രാജധാനി, ശതാബ്ദി എക്‌സ്പ്രസുകളും സ്വകാര്യമേഖലയ്ക്ക് ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

പാസഞ്ചര്‍ ട്രെയിനുകള്‍ ഏറ്റെടുക്കാന്‍ താത്പര്യമുള്ള സ്വകാര്യ ഓപ്പറേറ്റര്‍മാരെ റെയില്‍വേ പിന്നീട് തെരഞ്ഞെടുക്കും.
ട്രെയിനുകളുടെ സ്വകാര്യവത്കരണത്തിന് പുറമെ ഏഴ് നിര്‍മാണ യൂണിറ്റുകളെ ഒരു കുടക്കീഴിലാക്കാനും റെയില്‍വേ പദ്ധതിയിടുന്നുണ്ട്. ഇന്ത്യന്‍ റെയില്‍വേസ് റോങിങ് സ്‌റ്റോക്ക് കമ്പനി രൂപീകരിച്ച ശേഷമായിരിക്കും ഏഴ് നിര്‍മാണകേന്ദ്രങ്ങളും ഒരൊറ്റ സ്ഥാപനമാക്കുക. ഓരോ യൂണിറ്റിനും ഓരോ സിഇഓമാരും ഉണ്ടാകും. ഇവയ്ക്ക് പുറമെ റായ്ബറേലിയില്‍ ആധുനിക കോച്ച് ഫാക്ടറി നിര്‍മിക്കാനും റെയില്‍വേയ്ക്ക് പദ്ധതിയുണ്ട്.

SHARE