വടക്ക് കിഴക്കന്‍ മേഖലയിലെ അന്തരീക്ഷ ചുഴി; സംസ്ഥാനത്ത് മഴ ശക്തിപ്രാപിക്കും

വരുന്ന അഞ്ച് ദിവസം കേരളത്തിലും തമിഴ്‌നാട്ടിലും മഴ ശക്തമാകുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ത്യയുടെ വടക്ക് കിഴക്കന്‍ മേഖലകളില്‍ രൂപപ്പെട്ട അന്തരീക്ഷ ചുഴിയാണ് കേരളം, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളില്‍ മഴ ശക്തമാക്കുന്നത്.

സംസ്ഥാനത്ത് വടക്ക് കിഴക്കന്‍ മണ്‍സൂണ്‍ ശക്തി പ്രാപിച്ചതോടെ കേരളത്തിലെ തെക്കന്‍ ജില്ലകളില്‍ ചൊവ്വാഴ്ച നല്ല മഴ ലഭിച്ചു. തമിഴ്‌നാട് തീരത്ത് എത്തിയ മഴ വരും ദിവസങ്ങളില്‍ കേരളത്തിലും വലിയ തോതില്‍ മഴ നല്‍കും എന്നാണ് കണക്കാക്കുന്നത്.

SHARE