Connect with us

More

നടി ശ്രീദേവിയോട് ക്ഷമാപണം നടത്തി എസ്.എസ് രാജമൗലി

Published

on

ഇന്ത്യന്‍ സിനിമാലോകത്ത് ചര്‍ച്ചാവിഷയമായ ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയില്‍ രമ്യകൃഷ്ണന്‍ അവതരിപ്പിച്ച ശിവകാമിയെന്ന കഥാപാത്രത്തിനു വേണ്ടി ആദ്യം നിശ്ചയിച്ചിരുന്നത് നടി ശ്രീദേവിയെയായിരുന്നു.

മറ്റൊരു സിനിമയുമായി ബന്ധപ്പെട്ട് തിരക്കിലായ ശ്രീദേവി ബാഹുബലിയില്‍ നിന്ന് ഒഴിവായി. എന്നാല്‍ താരം പിന്മാറിയതു സംബന്ധിച്ച് നിരവധി അഭ്യൂഹങ്ങള്‍ ഉയര്‍ന്നു.

ശിവകാമിയെ ശ്രീദേവി ഒഴിവാക്കിയതു സംബന്ധിച്ച് സംവിധായകന്‍ എസ്.എസ് രാജമൗലി നടത്തിയ പരാമര്‍ശവുമായി വിവാദമായിരുന്നു. എന്നാല്‍ ഇപ്പോള്‍ തന്റെ പരാമര്‍ശത്തില്‍ ശ്രീദേവിയോട് ക്ഷമാപണം നടത്തിയിരിക്കുകയാണ് രാജമൗലി.

ശ്രീദേവിയുടെ നിബന്ധനകള്‍ അംഗീകരിക്കാന്‍ കഴിയാതെ വന്നപ്പോള്‍ അവരെ ഒഴിവാക്കുകയായിരുന്നുവെന്നാണ് രാജമൗലി നേരത്തെ വെളിപ്പെടുത്തിയിരുന്നത്. അത് അനുഗ്രമായി തോന്നുന്നുവെന്നും രാജമൗലി പ്രതികരിച്ചിരുന്നു.

siva-sridevi-baahubali-main

ഇതേക്കുറിച്ച് ശ്രീദേവി ആദ്യം പ്രതികരിച്ചിരുന്നില്ല. എന്നാല്‍ തന്റെ പുതിയ ചിത്രത്തിന്റെ പ്രചാരണവുമായി ബന്ധപ്പെട്ട അഭിമുഖത്തില്‍ ശ്രീദേവി മറുപടി നല്‍കിയതോടെയാണ് രാജമൗലി ക്ഷമാപണം നടത്തിയത്.

ശ്രീദേവിയുടെ വാക്കുകള്‍:

‘ശിവകാമിയാവാന്‍ ഞാന്‍ പത്തു കോടി ചോദിച്ചു, ഹോട്ടലിന്റെ ഒരു നില മുഴുവനായും എനിക്ക് വിട്ടുതരണമെന്ന് ആവശ്യപ്പെട്ടു, സിനിമയിലെ ഷെയറും 10 വിമാന ടിക്കറ്റുകളും ചോദിച്ചു. ഇതല്ലേ എന്നെക്കുറിച്ചുള്ള ആരോപണം? 50 വര്‍ഷമായി സിനിമയില്‍ വിവിധ ഭാഷകളിലായി 300ലധികം സിനിമകളില്‍ അഭിനയിച്ച ഞാന്‍ ഇത്തരം ആവശ്യങ്ങള്‍ ഉന്നയിക്കുമെന്ന് തോന്നുന്നുണ്ടോ? എന്നോട് സംസാരിച്ചത് നിര്‍മാതാവാണ്. നിര്‍മാതാവ് രാജമൗലിയെ തെറ്റിദ്ധരിപ്പിച്ചതായിരിക്കാം. താന്‍ ഇത്രയും ആവശ്യങ്ങളൊന്നും ഉന്നയിച്ചിട്ടില്ല. മറ്റൊരു സിനിമയുടെ തിരക്കിലായതിനാലാണ് ബാഹുബലി ഒഴിവാക്കിയത്. രാജമൗലിയുടെ വാക്കുകള്‍ ഏറെ വേദനിപ്പിച്ചു’.

ശ്രീദേവിയുടെ പ്രതികരണം വന്നതോടെ ക്ഷമാപണവുമായി രാജമൗലിയും രംഗത്തുവരികയായിരുന്നു. ‘ജനങ്ങള്‍ക്ക് ആരുടെ വാക്കുകള്‍ വേണമെങ്കിലും വിശ്വസിക്കാം. ഞാന്‍ അത്തരത്തില്‍ ശ്രീദേവിയെക്കുറിച്ച് പൊതുസ്ഥലത്ത് പറയാന്‍ പാടില്ലായിരുന്നു. ശ്രീദേവിജിയോട് ഏറെ ബഹുമാനമുണ്ട്. മുംബൈ കീഴടക്കിയ തെന്നിന്ത്യന്‍ താരങ്ങളുടെ പ്രതീകമാണവര്‍. എന്റെ വാക്കുകളില്‍ ഞാന്‍ അവരോട് ക്ഷമാപണം നടത്തുന്നു. പുതിയ ചിത്രം വലിയ വിജയമായി തീരട്ടെ’-രാജമൗലി പറഞ്ഞു.

kerala

വെള്ളിയാഴ്ചയിലെ വോട്ടെടുപ്പ്; ജുമുഅ സമയം ക്രമീകരിച്ച് മുസ്‍ലിം സംഘടനകളും മഹല്ലുകളും

വെള്ളിയാഴ്ചയിലെ തെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന് മുസ്‍ലിം സംഘടനകൾ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടെങ്കിലും തീയതി മാറ്റാത്ത സാഹചര്യത്തിലാണ് പുതിയ ക്രമീകരണങ്ങൾ

Published

on

വെള്ളിയാഴ്ച ന‌‌‌‌ടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ടിങ് നടപടികളിലെ പങ്കാളിത്തം ഉറപ്പാക്കാൻ ജുമുഅ സമയം ക്രമീകരിച്ച് മുസ്‍ലിം സംഘടനകളും മഹല്ലുകളും. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ ബാധിക്കാത്ത വിധം ജുമുഅ സമയം പുനഃക്രമീകരിക്കാനാണ് തീരുമാനം. സമ്മതിദാനാവകാശം വിനിയോഗിക്കണമെന്ന് മതനേതാക്കൾ വിശ്വാസികളോട് ആഹ്വാനം ചെയ്തു.

വോട്ടിങ്ങിനൊപ്പം വിശ്വാസികളായ രാഷ്ട്രീയ പ്രവർത്തകർക്ക് ബൂത്ത് ഏജന്റ് ഉൾപ്പെടെയുള്ള തെരഞ്ഞെടുപ്പ് ചുമതലകൾ കൂടി നിർവഹിക്കാനാകും വിധമാണ് ജുമുഅ സമയത്തിലെ ക്രമീകരണങ്ങൾ. അടുത്തടുത്ത പള്ളികളിലെ ജുമുഅ ഒരേസമയം വരാത്ത രീതിയിൽ പുനഃക്രമീകരിക്കാൻ മഹല്ലുകൾക്ക് സമസ്ത നേരത്തെ നിർദേശം നൽകിയിരുന്നു. ഇക്കാര്യത്തിൽ മഹല്ലുകൾ പരസ്പരം കൂടിയാലോചിച്ച് തീരുമാനമെടുക്കുകയും ഇത് നേരത്തെ തന്നെ വിശ്വാസികളെ അറിയിക്കുകയും ചെയ്യും. മിക്ക മഹല്ലുകളും സമയക്രമീകരണം പൂർത്തിയാക്കിക്കഴിഞ്ഞു.

സമ്മതിദാനാവകാശം വിനിയോഗിക്കേണ്ടതിന്റെ പ്രാധാന്യം കണക്കിലെടുത്താണ് ക്രമീകരണങ്ങൾ. വെള്ളിയാഴ്ചയിലെ തെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന് മുസ്‍ലിം സംഘടനകൾ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടെങ്കിലും തീയതി മാറ്റാത്ത സാഹചര്യത്തിലാണ് പുതിയ ക്രമീകരണങ്ങൾ. പോളിങ് ഉദ്യോഗസ്ഥർക്കും രാഷ്ട്രീയ പാർട്ടികളുടെ ബൂത്ത് ഏജന്റുമാരുൾപ്പെടെയുള്ള പ്രവർത്തകർക്കുമായിരിക്കും വെള്ളിയാഴ്ചയിലെ തെരഞ്ഞെടുപ്പ് കൂടുതൽ ബുദ്ധിമുട്ടാവുക.

Continue Reading

kerala

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യത

Published

on

സംസ്ഥാനത്ത്‌ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്‌ക്കൊപ്പം മണിക്കൂറിൽ 30 മുതൽ 40 കി.മീ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്നും നാളെയും കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ട്.

അതേസമയം സംസ്ഥാനത്ത് പെരും ചൂടിനു ശമനമില്ല. ഇന്ന് പത്ത് ജില്ലകളില്‍ ഉയർന്ന താപനില മുന്നറിയിപ്പ്. സംസ്ഥാനത്തുടനീളം മഴ മുന്നറിയിപ്പുമുണ്ട്. പാലക്കാട്, ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, കോട്ടയം, തൃശൂർ, കോഴിക്കോട്, കണ്ണൂർ, എറണാകുളം, കാസർഗോഡ് ജില്ലകളിലാണ് ഉയർന്ന താപനില മുന്നറിയിപ്പ്. യെല്ലോ അലേർട്ടാണ് ജില്ലകളില്‍ പ്രഖ്യാപിച്ചത്.

പാലക്കാട് ജില്ലയില്‍ ഉയർന്ന താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെയും ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, കോട്ടയം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളില്‍ ഉയർന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെയും എറണാകുളം, കാസർക്കോട് ജില്ലകളില്‍ ഉയർന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയും (സാധാരണയെക്കാള്‍ 2 – 3 ഡിഗ്രി സെല്‍ഷ്യസ് കൂടുതല്‍) താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

Continue Reading

kerala

സംവിധായകൻ ജോഷിയുടെ വീട്ടിൽ മോഷണം; സ്വർണ്ണ, വജ്ര ആഭരണങ്ങളും പണവും കവർന്നു

വീട്ടിൽ സ്ഥാപിച്ചിരിക്കുന്ന സിസിടിവിയിൽ മോഷ്ടാവിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്

Published

on

സംവിധായകൻ ജോഷിയുടെ വീട്ടിൽ മോഷണം. കൊച്ചി പനമ്പള്ളി നഗറിലുള്ള വീട്ടിലാണ് മോഷണം നടന്നത്. വീട്ടിൽ നിന്ന് വജ്രാഭരണങ്ങളും സ്വർണ്ണവും കവർന്നു. ഒരു കോടി രൂപയോളം വില വരുന്ന ആഭരണങ്ങൾ നഷ്ടപ്പെട്ടതായാണ് വിവരം. വീട്ടിൽ സ്ഥാപിച്ചിരിക്കുന്ന സിസിടിവിയിൽ മോഷ്ടാവിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്.

ഇന്നലെ രാത്രിയോ ഇന്ന് പുലർച്ചെയോ ആണ് മോഷണം നടന്നിരിക്കുന്നത് എന്നാണ് നിഗമനം. തുടർന്ന് എറണാകുളം സൗത്ത് പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പടെ പരിശോധിക്കുന്നുണ്ട്.

വീടിന്റെ പിൻവശം അടുക്കള ഭാഗത്തെ ജനൽ കുത്തിത്തുറന്നാണ് മോഷ്ടാവ് അകത്ത് കയറിയത്. രണ്ട് നിലകളുള്ള വീടിന്റെ മുകളിലത്തെ നിലയിൽ രണ്ട് മുറികളിലാണ് മോഷ്ടാവ് കയറിയത്. ഒരു റൂമിന്റെ സേഫ് ലോക്കർ കുത്തിപ്പൊളിച്ച് 25 ലക്ഷം രൂപയുടെ ഡയമണ്ട് നെക്ലസ് 8 ലക്ഷം രൂപ വിലമതിക്കുന്ന ഡയമണ്ടിന്റെ പത്ത് കമ്മലുകളും പത്തു മോതിരങ്ങളും സ്വർണ്ണത്തിൻറെ പത്ത് മാലകളും 10 വളകളും സ്വർണ്ണത്തിൻറെ 2 വങ്കികളും വില കൂടിയ പത്ത് വാച്ചുകളും അടക്കമാണ് മോഷണം പോയത്.

Continue Reading

Trending