രാജസ്ഥാനില്‍ നിന്ന് മടങ്ങുന്ന അതിഥി തൊഴിലാളികളുടെ യാത്രാ ചെലവ് സംസ്ഥാനം വഹിക്കുമെന്ന് അശോക് ഗെലോട്ട്

രാജസ്ഥാനില്‍ നിന്ന് സ്വന്തം നാടുകളിലേക്ക് മടങ്ങുന്ന അതിഥി തൊഴിലാളികളുടെ റെയില്‍വേ യാത്രാ ചെലവ് സംസ്ഥാനം വഹിക്കുമെന്ന് മുഖ്യമന്ത്രി അശോക് ഗെലോട്ട്. തൊഴിലാളികളുടെ യാത്രാ ചെലവ് കോണ്‍ഗ്രസ് വഹിക്കുമെന്ന് സോണിയാ ഗാന്ധി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഗെലോട്ട് സര്‍ക്കാര്‍ തീരുമാനം പ്രഖ്യാപിച്ചത്.

തൊഴിലാളികളില്‍ നിന്ന് പണം ഈടാക്കുന്ന കേന്ദ്ര നടപടിക്കെതിരെ വിവിധ തുറകളില്‍ നിന്ന് വിമര്‍ശനമുയര്‍ന്നിരുന്നു. കര്‍ണാടകയില്‍ തൊഴിലാളികളെ നാട്ടിലെത്തിക്കുന്നതിന് വേണ്ടി കോണ്‍ഗ്രസ് രണ്ട് കോടി രൂപ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന് നല്‍കിയിരുന്നു.100 കോടി മുടക്കി ട്രംപിനെ സ്വീകരിച്ച സര്‍ക്കാരിന് അതിഥി തൊഴിലാളികളുടെ ടിക്കറ്റ് ചാര്‍ജ് വഹിക്കാന്‍ സാധിക്കില്ലേ എന്നായിരുന്നു പ്രിയങ്ക ഗാന്ധിയുടെ ചോദ്യം. അതിഥി തൊഴിലാളികളെ പിന്തുണയ്ക്കണമെന്ന കോണ്‍ഗ്രസിന്റെ നിരന്തരമായ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ അവഗണിക്കുകയാണെന്നും സോണിയ ഗാന്ധി വിമര്‍ശിച്ചിരുന്നു.

SHARE