പി.ജയരാജനു തലക്കു വെളിവില്ലെന്ന് കെ.കെ രമ

വടകര: വടകരയില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥിയായി ജനവിധി തേടിയ പി.ജയരാജനെതിരെ രൂക്ഷ വിമര്‍ശനവുമായി ആര്‍.എം.പി നേതാവ് കെ.കെ രമ. ജയരാജന് തലക്കു വെളിവില്ലെന്ന് രമ പരിഹസിച്ചു. രമയ്‌ക്കെതിരെ പ്രത്യാരോപണവുമായി ജയരാജനും വന്നു.

മണ്ഡലത്തിലെ ഉയര്‍ന്ന പോളിങ് ശതമാനം ആര്‍ക്ക് അനുകൂലമാകുമെന്ന ഇരുകൂട്ടരുടെയും വാദത്തിനിടെയാണ് ആരോപണ പ്രത്യാരോപണങ്ങള്‍ക്കു തുടക്കമിട്ടത്. വോട്ടെണ്ണുമ്പോള്‍ ജയരാജന്‍ വനവാസത്തിനു പോവേണ്ടി വരുമെന്നും രമ പരിഹസിച്ചു.