വോട്ടിങ് മെഷീന്‍ അട്ടിമറി വോട്ടര്‍ തെളിയിക്കണമെന്നത് അംഗീകരിക്കാനാവില്ല: ചെന്നിത്തല

ആലപ്പുഴ: വോട്ടിങ് മെഷീന്‍ ക്രമക്കേടിനെ കുറിച്ച് പരാതിയുള്ളവര്‍ ക്രമക്കേട് തെളിയിച്ചില്ലെങ്കില്‍ കേസെടുക്കുന്ന തെരഞ്ഞെടുപ്പ് കമ്മീഷണറുടെ നിലപാട് അംഗീകരിക്കാനാവില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. പരാതിക്കാര്‍ തന്നെ സാങ്കേതിക പ്രശ്‌നം തെളിയിക്കണമെന്ന് പറയുന്നത് ശരിയല്ല. പരാതിക്കാരെ ക്രൂശിക്കരുതെന്നും ചെന്നിത്തല പറഞ്ഞു.

തിരുവനന്തപുരത്ത് പോളിങ് ബൂത്തില്‍ വോട്ട് ചിഹ്നം മാറി പതിയുന്നുവെന്ന് പരാതിപ്പെട്ട വോട്ടര്‍ക്കെതിരെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേസെടുത്തത്. പട്ടം കേന്ദ്രീയ വിദ്യാലയത്തിലെ 151ാം നമ്പര്‍ ബൂത്തിലെ വോട്ടര്‍ എബിനെതിരെയാണ് കേസെടുത്തത്. ടെസ്റ്റ് വോട്ടില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് കേസെടുത്തത്. ഉദ്യോഗസ്ഥരുടേയും പോളിങ് ഏജന്റുമാരുടേയും സാന്നിധ്യത്തിലായിരുന്നു ടെസ്റ്റ് വോട്ട്.

SHARE