അഭിമന്യു വധം: പോപ്പുലര്‍ ഫ്രണ്ടും സി.പി.എമ്മും തമ്മില്‍ അവിശുദ്ധ ബന്ധമെന്ന് ചെന്നിത്തല

തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ടും സി.പി.എമ്മും തമ്മില്‍ അവിശുദ്ധ ബന്ധമുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതുകൊണ്ടാണ് അഭിമന്യുവിന്റെ കൊലയാളികളെ പിടികൂടാത്തത്. പ്രതികളെ സര്‍ക്കാര്‍ സംരക്ഷിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു.

അതേസമയം, മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിന്റെ വധത്തില്‍ രണ്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍കൂടി കസ്റ്റഡിയിലായി. ആലപ്പുഴ വടുതലയില്‍നിന്നാണ് ഇവര്‍ പിടിയിലായത്. വടുതല സ്വദേശികളായ ഷിറാസ്, ഷാജഹാന്‍ എന്നിവരെയാണ് അന്വേഷണസംഘം കസ്റ്റഡിയിലെടുത്തത്. ഇവര്‍ക്ക് പ്രതികളെക്കുറിച്ച് അറിയാമെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ഇവരുടെ വീടുകളിലും ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിലും പൊലീസ് റെയ്ഡ് നടത്തി.