മകന്റെ വിവാഹനിശ്ചയം; സ്‌കൂട്ടറിലെത്തി ചെന്നിത്തല

മകന്റെ വിവാഹനിശ്ചയം; സ്‌കൂട്ടറിലെത്തി ചെന്നിത്തല

കൊച്ചി: ഹര്‍ത്താലിനെ തുടര്‍ന്ന് മകന്റെ വിവാഹ നിശ്ചയദിവസമായ ഇന്ന് സ്‌കൂട്ടറിലെത്തി പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല. കൊച്ചി പനമ്പിള്ളി നഗറിലെ ഒരു സ്വകാര്യ ഹോട്ടലിലായിരുന്നു ചെന്നിത്തലയുടെ മകന്‍ രോഹിതിന്റെ വിവാഹനിശ്ചയം. ഇവിടേക്ക് കാളവണ്ടി സമരത്തില്‍ പങ്കെടുത്ത ശേഷമാണ് ചെന്നിത്തല എത്തിയത്.

രണ്ടുമാസം മുമ്പാണ് വിവാഹനിശ്ചയം തീരുമാനിച്ചത്. എന്നാല്‍ ഇന്ന് അപ്രതീക്ഷിതമായി ഹര്‍ത്താലാവുകയായിരുന്നു. ഈ മാസം നല്ലൊരു മുഹൂര്‍ത്തമില്ലാത്തതിനാല്‍ വിവാഹനിശ്ചയം ഇന്ന് തന്നെ നടത്തുകയായിരുന്നു. ഹൈബി ഈഡനും ജോസഫ് വാഴക്കനും അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളും എം.എല്‍.എമാരും ചടങ്ങിന് കാറുകളിലെത്തിയപ്പോള്‍ ചെന്നിത്തല പാര്‍ട്ടി പ്രവര്‍ത്തകനൊപ്പം സ്‌കൂട്ടറിലെത്തുകയായിരുന്നു.

കൊച്ചിയിലെ സ്വകാര്യ ആസ്പത്രിയില്‍ ഡോക്ടറാണ് രോഹിത്. അമേരിക്കയില്‍ ഡോക്ടറാണ് വധു.

NO COMMENTS

LEAVE A REPLY