സര്‍ക്കാര്‍വക കോടികളുടെ ധൂര്‍ത്ത്; സാധാരണക്കാരനു ഓണക്കിറ്റ് പോലും നല്‍കാത്തത് കടുത്ത വഞ്ചനയെന്ന് ചെന്നിത്തല

കോടികള്‍ ചിലവഴിച്ച് മുഖ്യമന്ത്രിയുടെ ഓഫീസിലും മറ്റുമായി അനാവശ്യ തസ്തികള്‍ സൃഷ്ടിച്ചു ധൂര്‍ത്ത് തുടരുമ്പോഴും സാധാരണക്കാരനു ഓണക്കിറ്റ് പോലും നല്‍കാതെ ധനവകുപ്പും സര്‍ക്കാരും കടുത്ത വഞ്ചനയാണു കാട്ടുന്നതെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
കഴിഞ്ഞ ദിവസം മരാമത്ത് എന്‍ജിനിയര്‍മാര്‍ക്ക് പരിശീലനമെന്ന പേരില്‍ ഒരു കോടി രൂപയാണു ധനവകുപ്പ് നല്‍കിയത്
ഭക്ഷ്യവകുപ്പ് മന്ത്രിയുടെ വിശദീകരണം നിരാശാജനകം പാവങ്ങളോട് കരുണയില്ലാത്ത സര്‍ക്കാരാണു കേരളം ഭരിക്കുന്നത്.

പ്രളയത്തില്‍ ദുരിതത്തിലായവര്‍ക്ക് പതിനായിരം രൂപ നല്‍കാനാവാത്തത് സര്‍ക്കാരിന്റെയും ഉദ്വേഗസ്ഥരുടെയും ഗുരുതര വീഴ്ചയാണു ചുണ്ടിക്കാട്ടുന്നത് പ്രളയത്തില്‍ പിരിച്ച തുക പോലും നേരാവണ്ണം വിതരണം ചെയ്യാനാകാത്തത് സര്‍ക്കാര്‍ സംവിധാനങ്ങളുടെ പൂര്‍ണ്ണ പരാജയമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

എല്ലാ വർഷവും ഓണക്കാലത്ത് നിർധന കുടുംബങ്ങൾക്ക് സർക്കാർ സപ്ലൈകോ വഴി ഓണക്കിറ്റ് നൽകിയിരുന്നു. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് നിർധന കുടുംബങ്ങൾക്ക് സർക്കാർ നൽകിവരുന്ന സൗജന്യ ഓണക്കിറ്റ് വിതരണമാണ് മുടങ്ങിയത്‌. അന്ത്യോദയ അന്നയോജന പദ്ധതിയിലുള്ളവർക്ക് സപ്ലൈകോ വഴി നൽകുന്ന ഓണക്കിറ്റാണ് ഇത്തവണ മുടങ്ങിയത്. സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ധനവകുപ്പ് അംഗീകാരം നൽകാത്തതാണ് ഇതിനു കാരണം.

അരി, പഞ്ചസാര, പയർ, കടല, മുളക് തുടങ്ങി ഓണസദ്യ ഒരുക്കാനാവശ്യമായ എല്ലാ സാധനങ്ങളും ഈ കിറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ബിപിഎൽ വിഭാഗത്തിൽ തന്നെ സാമ്പത്തികമായി ഏറെ പിന്നോക്കം നിൽക്കുന്ന അന്ത്യോദയ അന്നയോജന വിഭാഗത്തിൽപ്പെട്ടവർക്കാണ് ഇതു നൽകിവന്നിരുന്നത്.

SHARE