Connect with us

Culture

റമദാന്‍: അരലക്ഷത്തിലേറെ ഉല്‍പ്പന്നങ്ങള്‍ക്ക് വിലനിയന്ത്രണം

Published

on

ദോഹ: റമദാനോടനുബന്ധിച്ച് അലക്ഷത്തിലേറേ ഭക്ഷ്യ, ഭക്ഷ്യേതര ഉത്പന്നങ്ങള്‍ക്ക് വിലനിയന്ത്രണം. നിശ്ചയിക്കപ്പെട്ടതില്‍ കൂടുതല്‍ ഈ ഉല്‍പ്പന്നങ്ങള്‍ക്ക് റമദാനില്‍ വില വര്‍ധിപ്പിക്കാനാകില്ല. ഉത്പന്നങ്ങള്‍ മിതമായ നിരക്കില്‍ ലഭ്യമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണിത്.ഷോപ്പിങ് മാള്‍, മറ്റ് വന്‍കിട റീട്ടെയില്‍ ഔട്ട്‌ലെറ്റുകള്‍ എന്നിവയുടെ സഹകരണത്തോടെയായിരിക്കും വിലനിയന്ത്രണം നടപ്പാക്കുക.

ramadaniftar-56a536a15f9b58b7d0db89ae

റമദാനില്‍ വില നിലവാരം പിടിച്ചുനിര്‍ത്തുന്നതും അന്യായമായി വില ഉയര്‍ത്തുന്നത് തടയുകയും ലക്ഷ്യമിട്ട്് അഖല്‍ മിനല്‍ വാജിബ്(നമുക്ക് ചെയ്യാന്‍ പറ്റുന്നതില്‍ ചെറുത്) എന്ന പേരില്‍ മന്ത്രാലയം നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ് വില നിയന്ത്രണം. ഉത്പന്നങ്ങള്‍ക്ക് സ്ഥിരമായ വില നിലനിര്‍ത്താനും അമിത വില വര്‍ധന തടയുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണിത്.
വില വര്‍ധനവില്‍ നിന്ന് പിന്‍മാറണമെന്നും രാജ്യത്തെ എല്ലാ ഷോപ്പിങ് കേന്ദ്രങ്ങളും ചെറുകിട സ്ഥാപനങ്ങളും വില സ്ഥിരത നിര്‍ബന്ധമായും പാലിക്കണമെന്നും മന്ത്രാലയം നിര്‍ദേശിക്കുന്നു.കോഴി, മുട്ട, മുട്ടയുമായി ബന്ധപ്പെട്ട ഉല്‍പ്പന്നങ്ങള്‍, ഫ്രോസണ്‍ മാസം, മാംസോല്‍പ്പന്നങ്ങള്‍, പാല്‍(ഫ്രഷ്, കണ്ടന്‍സ്ഡ്, പാല്‍പ്പൊടി) തുടങ്ങിയവയുടെ വിലനിയന്ത്രണത്തിന്റെ പട്ടികയില്‍ ഉള്‍പ്പെടുന്നു. ചായ, കാപ്പി ഉല്‍പന്നങ്ങള്‍, പഞ്ചസാര, ഹല്‍വ, ജാം, പയറു വര്‍ഗങ്ങള്‍, ധാന്യങ്ങള്‍, അരി, ബിസ്‌കറ്റുകള്‍, പൊട്ടറ്റോ ചിപ്‌സ്, മിനറല്‍ വാട്ടര്‍, ഫ്രഷ് ജ്യൂസ്, കാന്‍ഡ് ജ്യൂസ്, കാന്‍ഡ് ഫുഡ്, ഭക്ഷ്യ എണ്ണകള്‍, ബേബി ഫുഡ്, ബേബി ഡയാപര്‍, സാനിറ്ററി നാപ്കിന്‍, വ്യക്തി ശുചിത്വ ഉല്‍പ്പന്നങ്ങള്‍, വീട്ടില്‍ ഉപയോഗിക്കന്ന ഡിറ്റര്‍ജന്റുകള്‍, ടിന്‍ പേപ്പര്‍, പ്രിസര്‍വേറ്റീവുകള്‍, ടിഷ്യു പേപ്പര്‍, എല്ലാ തരത്തിലുമുള്ള വീട്ടുപകരണങ്ങള്‍ തുടങ്ങിയവ പട്ടികയില്‍പ്പെടുന്നു.
ഭക്ഷ്യ, ഭക്ഷ്യേതര ഉല്‍പ്പന്നങ്ങളുടെ വില നിയന്ത്രിച്ച്് നിര്‍ത്താന്‍ മന്ത്രാലയം എല്ലാ ഷോപ്പിങ് മാളുകളോടും റീട്ടെയില്‍ ഔട്ട്‌ലെറ്റുകളോടും ആവശ്യപ്പെട്ടു. വില നിലവാരം നിശ്ചയിക്കുന്ന കമ്മിറ്റിയുടെ അനുവാദമില്ലാതെ വില വര്‍ധിപ്പിക്കരുത്. ഉപഭോക്തൃ സംരക്ഷണ നിയമം ലംഘിക്കുന്നവരെ കര്‍ശനമായി നേരിടും.
നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ശക്തമായ പരിശോധനകള്‍ നടത്തും. 418 അവശ്യ വസ്തുക്കളുടെ വില കുറയ്ക്കുന്നതായി കഴിഞ്ഞ ദിവസം മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു. അരി, പാല്‍, പഞ്ചസാര, ചിക്കന്‍, ധാന്യപ്പൊടികള്‍, ഭക്ഷ്യ എണ്ണ തുടങ്ങി ഉല്‍പ്പന്നങ്ങളാണ് റമദാനോട് അനുബന്ധിച്ച് വില കുറയ്ക്കുന്നവയില്‍ ഉള്‍പ്പെടുത്തിയത്.

Film

തിയറ്ററിലിരുന്ന് കരയുകയായിരുന്നു, എന്‍റെ ജീവിതമാണത്’: നജീബ്

നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു

Published

on

കൊച്ചി: ‘ആടുജീവിതം’ സിനിമ കണ്ടപ്പോൾ ചില രംഗങ്ങൾ കണ്ട് തിയേറ്ററിനുള്ളിൽ ഇരുന്ന് കരയുകയായിരുന്നു താനെന്ന് നജീബ്. തന്റെ ജീവിതമാണ് സ്ക്രീനിലൂടെ കണ്ടതെന്നും നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ‘ആടുജീവിതം’ ആദ്യ ഷോ കണ്ടിറങ്ങിയപ്പോഴായിരുന്നു നജീബിന്‍റെ പ്രതികരണം.

പൃഥ്വിരാജ് വളരെ നന്നായി അഭിനയിച്ചിട്ടുണ്ട്. സിനിമ തിയേറ്ററിൽ എത്തുന്നത് കുടുംബം കാത്തിരിക്കുകയായിരുന്നു. എന്നാൽ മകന്റെ കുഞ്ഞ് മരിച്ചതോടെ എല്ലാവരും ദുഃഖത്തിലാണ്. എല്ലാവരും നിർബന്ധിച്ചത് കൊണ്ടാണ് ഇന്ന് സിനിമ കാണാൻ എത്തിയത്. ഇന്ന് തന്നെ സിനിമ കാണുമെന്ന് പറഞ്ഞ് നിരവധി പേരാണ് തന്നെ വിളിക്കുന്നത് -നജീബ് പറഞ്ഞു.

അതേസമയം, ഇന്ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള സിനിമയെന്നും, ബ്ലെസ്സി എന്ന സംവിധായകന്‍റെ 16 വർഷത്തെ കഠിനാധ്വാനം ഫലം കണ്ടിരിക്കുന്നുവെന്നുമെല്ലാം പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

Continue Reading

Art

സ്റ്റാൻഡപ്പ് കോമഡി വേദികളിൽ നിന്നും ചലച്ചിത്ര അരങ്ങിലേക്ക്

ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്.

Published

on

മലയാളത്തിലെ ആദ്യത്തെ സ്റ്റാൻഡപ്പ് കോമഡി റിയാലിറ്റി ഷോ ആയ ഫൺസ് അപ്പോൺ എ ടൈം സീസൺ 3 യുടെ മത്സരാർത്ഥികൾ ചലച്ചിത്ര അരങ്ങിലേക്ക്. ഷോയിലൂടെ ശ്രദ്ധേയരായ അൻസിൽ, ധരൻ, സംഗീത് റാം, സോബിൻ കുര്യൻ എന്നീ 4 കോമേഡിയന്മാരാണ് ആദ്യ സിനിമയിലേക്ക് ചുവട് വെച്ചത്. ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്. വയലുങ്കൽ ഫിലംസ്ന്റെ ബാന്നറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് വൈകാതെ പ്രഖ്യാപിക്കും.

സംവിധായകനൊപ്പം ധരൻ ചിത്രത്തിന്റെ കഥ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നു. മറ്റുള്ളവർ പ്രധാനപ്പെട്ട വേഷങ്ങളും കൈകാര്യം ചെയ്തിരിക്കുന്നു. വിഷ്ണു പ്രസാദ്, ബോബൻ ആലുമ്മൂടൻ, സജി വെഞ്ഞാറമൂട്, കൊല്ലം തുളസി, യവനിക ഗോപാലകൃഷ്ണൻ, ഹരിശ്രീ മാർട്ടിൻ, ഷാജി മാവേലിക്കര, വിനോദ്, ഭാസി, അരുൺ വെഞ്ഞാറമൂട് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.

ക്യാമറ: എ കെ ശ്രീകുമാർ, എഡിറ്റ്‌: ബിനോയ്‌ ടി വർഗീസ്, കൺട്രോളർ: രാജേഷ് നെയ്യാറ്റിൻകര. സംഗീതം: ജസീർ, ആലാപനം: അരവിന്ദ് വേണുഗോപാൽ, വൈക്കം വിജയലക്ഷ്മി, തൊടുപുഴയിൽ ചിത്രീകരണം പൂർത്തിയായ ചിത്രം വൈകാതെ തീയേറ്ററുകളിൽ എത്തും.

Continue Reading

Film

നടി നേഹ ശർമ്മ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും; സൂചന നൽകി പിതാവ്

ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ.

Published

on

ബോളിവുഡ് താരം നേഹ ശര്‍മ്മ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി മത്സരിച്ചേക്കുമെന്ന സൂചന നല്‍കി പിതാവ്. ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ. സഖ്യകക്ഷികളുമായുള്ള ധാരണയ്‌ക്കൊടുവില്‍ ഭഗല്‍പൂര്‍ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുകയാണെങ്കില്‍ മകളെ നാമനിര്‍ദേശം ചെയ്യുമെന്ന് അജയ് അറിയിച്ചു.

‘കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിക്കണം, ഞങ്ങള്‍ മത്സരിച്ച് സീറ്റ് നേടും. കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിച്ചാല്‍, എന്റെ മകള്‍ നേഹ ശര്‍മ്മ മത്സരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ പാര്‍ട്ടിക്ക് ഞാന്‍ മത്സരിക്കണമെന്നാണ് ആഗ്രഹിമെങ്കില്‍ അത് ചെയ്യും’ അജയ് ശര്‍മ്മ പറഞ്ഞു.

Continue Reading

Trending