Connect with us

More

ലീഗിന്റെ നവോത്ഥാന ചരിത്രത്തെ വെല്ലുവിളിച്ച സുനിത ദേവദാസിന് മറുപടിയുമായി റംസീന നരിക്കുനി

Published

on

കോഴിക്കോട്: മുസ്‌ലിം ലീഗിനെതിരെ വിമര്‍ശനമുന്നയിച്ച മാധ്യമപ്രവര്‍ത്തക സുനിത ദേവദാസിന് മറുപടിയുമായി യുവഎഴുത്തുകാരി റംസീന നരിക്കുനി. ലീഗിന്റെ നവോത്ഥാന ചരിത്രമെന്താണെന്നും ആരാണ് അവരുടെ നവോത്ഥാന നായകനെന്നും അറിയണമെന്ന് സുനിത ദേവദാസ് വെല്ലുവിളിച്ചിരുന്നു. ഇതിന് മറുപടിയുമായാണ് റംസീന നരിക്കുനി രംഗത്തെത്തിയത്. യുവജനയാത്രക്കിടെയുള്ള കെ.എം ഷാജിയുടെ പ്രസംഗം പരാമര്‍ശിച്ചുകൊണ്ടായിരുന്നു സുനിത ദേവദാസിന്റെ വെല്ലുവിളി.

‘ദുരാചാരങ്ങളില്‍ നിന്ന് എന്നോ തന്നെ രക്ഷ നേടി സമുദ്ധരിക്കപ്പെട്ടവരുമാണ് മുസ്ലിം സമൂഹം. മുസ്ലിംലീഗ് രൂപീകരിക്കപ്പെട്ടത് ഒരു മുസ്ലിം മൂവ്‌മെന്റ് ആയിക്കൊണ്ടല്ല ഒരു പൊളിറ്റിക്കല്‍ മുസ്ലിം പ്രോസസ് എന്ന നിലയിലാണ്. രാജാറാം മോഹന്‍ റോയിയെ പോലെയുള്ളവര്‍ രൂപീകരിച്ചത് മൂവ്‌മെന്റുകളായിരുന്നു , വിപ്ലവ പ്രസ്ഥാനങ്ങള്‍. മുസ്ലിം ലീഗ് ഒരു പ്രോസസാണ് അതായത് ദേശീയത എന്ന മുഖ്യധാരയുമായി വിവിധ കാരണങ്ങളാല്‍ അകന്ന് കഴിയുന്ന മുസ്ലിങ്ങളെ വിളക്കി ചേര്‍ക്കുന്ന പ്രക്രിയയാണ് ആദ്യം മുഹമ്മദ് ഇസ്മായീല്‍ സാഹിബും പിന്നീട് പരശ്ശതം മലയാളത്തിലെ നേതാക്കന്മാരും ഏറ്റെടുത്തത്’-റംസീന നരിക്കുനി പറഞ്ഞു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

നവോത്ഥാനമെന്ന വാക്കിന്റെ അര്‍ത്ഥമോ, നവോത്ഥാനം ആരിലാണ് സൃഷ്ടിക്കേണ്ടത് എന്ന ഔചിത്യ ബോധമോ വേണ്ടത്ര ഉള്ളവരല്ല മുസ്ലിംലീഗ് എന്ത് നവോത്ഥാനമാണ് ഉണ്ടാക്കിയത് എന്ന ആരോപണവുമായി രംഗത്തു വരുന്നത്. നിലനില്‍ക്കുന്ന സമൂഹത്തിലെ ദുരാചാരങ്ങള്‍ക്കെതിരെ നടത്തപ്പെടുന്ന സമുദ്ധാരണ ശ്രമങ്ങളെയാണ് നവോത്ഥാനങ്ങള്‍ എന്ന് പറയാറുള്ളത്. നവോത്ഥാന സംഘടനകളായി അറിയപ്പെടുന്ന ഇന്ത്യയിലെ വിവിധ ഹൈന്ദവ ,ദളിത് , ഈഴവ സംഘടനകള്‍ക്ക് ഹിന്ദു സമൂഹത്തില്‍ വിവിധ ദൗത്യങ്ങളുണ്ടായിരുന്നു . രാജാറാം മോഹന്റോയിയെയും ആനിബസന്റിനെയും പോലെയുള്ള ആളുകള്‍ വിവിധ പ്രസ്ഥാനങ്ങളുമായി വന്ന് ഹൈന്ദവ സമൂഹത്തിലെ ദുരാചാരങ്ങള്‍ക്കെതിരെ സമരം ചെയ്ത് അതിനെ സമുദ്ധരിച്ചു എന്നുള്ളത് യാഥാര്‍ഥ്യമാണ്. വിധവകള്‍ക്ക് ജീവനാവകാശം ലഭിച്ചതും , സതി നിര്‍ത്തല്‍ ചെയ്യപ്പെട്ടതും, ശൈശവ വിവാഹം നിരുത്സാഹപ്പെടുത്തപ്പെട്ടതും സ്ത്രീകള്‍ക്ക് സ്വത്തവകാശമുണ്ടായതും തൊട്ട് കൂടായ്മയും തീണ്ടിക്കൂടായ്മയും അവസാനിച്ചതുമൊക്കെ അങ്ങിനെയുള്ള നവോത്ഥാന സംരംഭങ്ങളുടെ ഫലമായിട്ടു തന്നെയാണ്. അക്ഷരാഭ്യാസം നേടല്‍ പോലും കുലദ്രോഹമായി ഗണിക്കപ്പെട്ടൊരു കാലത് സാധനം പൊതിഞ്ഞ കടലാസുകളില്‍ നിന്ന് അക്ഷരം പഠിച് നവോത്ഥാനം സാധിപ്പിച്ചെടുത്ത വിടി ഭട്ടതിരിപ്പാടിനെ പോലെയുള്ള നമ്പൂതിരിമാരും ഹൈന്ദവ സമൂഹത്തില്‍ നവോത്ഥാനം സൃഷ്ടിച്ചവരാണ്.പറഞ്ഞു വരുന്നത് അങ്ങിനെയുള്ള ചില നവോത്ഥാന മാതൃകകളെ മുന്‍നിര്‍ത്തി മുസ്ലിംലീഗ് എന്ത് നവോത്ഥാനമാണ് ചെയ്യുന്നത് എന്ന ചോദ്യം മൗഢ്യമാണ് എന്നാണ് .കാരണം മുസ്ലിം സമുദായത്തെ സാമൂഹികമായി സമുദ്ധരിച്ചെടുക്കേണ്ട മതപരമോ , ധാര്‍മികമോ ആയ ദൗത്യം മുന്നില്‍ കണ്ട് മുന്നില്‍ കണ്ട് കൊണ്ട് രൂപീകരിക്കപ്പെട്ട ഒരു പ്രസ്ഥാനമേയല്ല മുസ്ലിം ലീഗ് , മറ്റൊന്ന് മേല്പറയപ്പെട്ടത് പോലെയുള്ള ദുരാചാരങ്ങളില്‍ നിന്ന് എന്നോ തന്നെ രക്ഷ നേടി സമുദ്ധരിക്കപ്പെട്ടവരുമാണ് മുസ്ലിം സമൂഹം. മുസ്ലിംലീഗ് രൂപീകരിക്കപ്പെട്ടത് ഒരു മുസ്ലിം മൂവ്‌മെന്റ് ആയിക്കൊണ്ടല്ല ഒരു പൊളിറ്റിക്കല്‍ മുസ്ലിം പ്രോസസ് എന്ന നിലയിലാണ്. രാജാറാം മോഹന്‍ റോയിയെ പോലെയുള്ളവര്‍ രൂപീകരിച്ചത് മൂവ്‌മെന്റുകളായിരുന്നു , വിപ്ലവ പ്രസ്ഥാനങ്ങള്‍. മുസ്ലിം ലീഗ് ഒരു പ്രോസസാണ് അതായത് ദേശീയത എന്ന മുഖ്യധാരയുമായി വിവിധ കാരണങ്ങളാല്‍ അകന്ന് കഴിയുന്ന മുസ്ലിങ്ങളെ വിളക്കി ചേര്‍ക്കുന്ന പ്രക്രിയയാണ് ആദ്യം മുഹമ്മദ് ഇസ്മായീല്‍ സാഹിബും പിന്നീട് പരശ്ശതം മലയാളത്തിലെ നേതാക്കന്മാരും ഏറ്റെടുത്തത്. അവര്‍ക്ക് മുമ്പിലുണ്ടായിരുന്ന വെല്ലുവിളി സ്വന്തം സാംസ്‌കാരിക സ്വതം സൂക്ഷിച്ചു കൊണ്ട് മുഖ്യധാരാ ദേശീയതയോട് ഇഴുകി ചേരാതെ ജീവിക്കണമെന്ന് ശഠിച്ചിരുന്ന മുസ്ലിം ജന വിഭാഗങ്ങളെ അതിനേക്കാളും ഭദ്രമായ രാഷ്ട്രീയം ദേശീയതയുടെ ഭാഗമായി ബഹുസ്വരതയെ ഉള്‍കൊണ്ട് മുന്നോട്ട് പോകലാണ് എന്ന് ബോധ്യപ്പെടുത്തുകയായിരുന്നു.അല്ലാതെ മുസ്ലിം സമൂഹത്തിലെ നാല് കെട്ട് നിര്‍ത്തലാക്കാനും, മുത്വലാഖ് ഇല്ലാതാക്കാനും വേണ്ടി രൂപീകരിക്കപ്പെട്ട പ്രസ്ഥാനമല്ല മുസ്ലിംലീഗ്. മാത്രവുമല്ല പല വിമര്‍ശകരും മനസിലാക്കുന്ന പോലെ ഇസ്‌ലാമിക വ്യവസ്ഥ എന്ന് പറയുന്നത് ഇവിടെയുള്ള ഇടത് സെക്കുലര്‍ ബുദ്ധിജീവികള്‍ സ്വയം മെനഞ്ഞുണ്ടാക്കുന്ന ചില ആശയ ആചാര രൂപങ്ങളല്ല. ദൈവികമായ നിയമങ്ങളും വ്യവസ്ഥകളുമാണ്, അതിനെ മാനുഷികമായ യുക്തിന്യായങ്ങള്‍ മാനദണ്ഡമാക്കി പരിഷ്‌കരിക്കുവാനുള്ള വിവരക്കേട് മുസ്ലിംലീഗിന് ഇല്ലാത്തത് കൊണ്ട് തന്നെ
ലീഗിന്റെ ശ്രമങ്ങള്‍ മറ്റൊരു തലത്തിലാണ് എന്നതാണ് വാസ്തവം.

ചരിത്രപരമായ കാരണങ്ങളാല്‍ സാമൂഹികമായി പിന്തള്ളപ്പെട്ട മുസ്ലിങ്ങളെ അധികാര പീഠത്തിലേക്കും ആദര്‍ശ പീഠത്തിലേക്കും നയിക്കുക എന്നുള്ളതായിരുന്നു ആ രാഷ്ട്രീയ തലം. ഉത്തരേന്ത്യയില്‍ വിദ്യാഭ്യാസ സ്ഥാപനത്തിന് വേണ്ടി മുന്നിട്ടിറങ്ങിയ സര്‍ സയ്യിദ് അഹമ്മദ് ഖാനെ സ്വന്തം സമുദായം കല്ലെറിഞ്ഞു , ആക്ഷേപം നടത്തി നിരുത്സാഹപ്പെടുത്തിയാണ് എതിരേറ്റതെങ്കില്‍ അതിനേക്കാളും വിദ്യാഭ്യാസത്തോട് വിമുഖത കാണിക്കുന്നൊരു ഘട്ടം മലബാറിലെ മാപ്പിളമാര്‍ക്കുണ്ടായിരുന്നു എന്നുള്ളത് അനിഷേധ്യമാണ്. അങ്ങനെയൊരു ജനവിഭാഗത്തെ ബോധവല്‍ക്കരിച് അവരില്‍ നിന്ന് രാജ്യത്തിന്റെ നേതാക്കാളെയും ജേതാക്കളെയും ഉത്പാദിപ്പിച്ചു എന്നുള്ളത് മുസ്ലിംലീഗ് ഈ സമൂഹത്തില്‍ ചെയ്ത വലിയ സാക്ഷര വിപ്ലവം തന്നെയാണ്.
മലബാറിലെ മെഡിക്കല്‍ കോളേജുകളില്‍ ഇന്നേറ്റവും കൂടുതല്‍ സീറ്റുകള്‍ ഒക്കുപൈ ചെയ്യുന്നത് പര്‍ദയും മഫ്തയുമണിഞ്ഞ പെണ്‍കുട്ടികളാണ് എന്നുള്ളത് ആര്‍ക്ക് നിഷേധിക്കാനാകും? സ്വന്തം അഭിമാനം കളങ്കപ്പെടുത്തി പൊതുസമൂഹത്തില്‍ ഉടലാട്ടം നടത്തുന്നതല്ല പെണ്ണിന്റെ അഭിമാനം എന്ന് മനസിലാക്കി സ്വന്തം കഴിവും , മികവും സാമൂഹിക നിര്‍മ്മിതിക്ക് എങ്ങിനെ ഉപയോഗപ്പെടുത്താം എന്നാണ് മുസ്ലിം ലീഗിന്റെ ഐഡിയോളജി സ്ത്രീകളോട് പറയുന്നതും പ്രയോഗവല്‍ക്കരിക്കുന്നതും.

പ്രായോഗിക രാഷ്ട്രീയത്തില്‍ മുസ്ലിം ലീഗിന്റെ എക്കാലത്തെയും ആചാര്യനായ സിഎച് മുഹമ്മദ് കോയ സാഹിബ് ഇത്തരം ആരോപണങ്ങളോട് കാലങ്ങള്‍ക്ക് മുന്നേ തന്നെ സംവദിച്ചിരുന്നു. വെള്ളം കോരികളും , വിറകുവെട്ടികളൂം ,ചാക്ക് തുന്നികളുമായ ഒരു സമുദായത്തെ രാജ്യത്തിന്റെ അധികാര സിംഹാസനത്തിന്റെ ആസ്ഥാന മണ്ഡലങ്ങളില്‍ അവരോധിക്കുവാനുള്ള പര്‍ണശാലയാണ് മുസ്ലിംലീഗ് പാര്‍ട്ടി എന്നായിരുന്നു അദ്ദേഹം ദീര്‍ഘദര്‍ശനം ചെയ്തത്. ഒടുവില്‍ ഇന്ത്യയുടെ നാഡികളെ പോലെ നാല് ഭാഗത്തേക്കും ചിതറുന്ന ഇന്ത്യന്‍ റെയില്‍വേയും , വായുമണ്ഡലങ്ങളിലൂടെ ലോകങ്ങളുമായി ഇന്ത്യയെ വിളക്കി ചേര്‍ക്കുന്ന ആകാശപാതകളെയും വരെ നിയന്ത്രിക്കുന്ന നേതാക്കന്മാര്‍ വരെ മുസ്ലിം ലീഗിന്റെ പര്‍ണശാലയില്‍ നിന്ന് ഉദയം ചെയ്തു. ലീഗിന്റെ നവോത്ഥാന നായകന്‍ ആരാണ് എന്നുള്ളതാണ് മറ്റൊരു ചോദ്യം . മുസ്ലിം ലീഗിനോട് മാത്രമേ ഇങ്ങിനെയൊരു ചോദ്യം ഇക്കാലത് ഉന്നയിക്കപ്പെടാറുള്ളു. കേരളത്തിലെ ഏറ്റവും വലിയ ജനകീയ രാഷ്ട്രീയ പ്രസ്ഥാനമായ സിപിഎം ഇപ്പോള്‍ വനിതാ മതില്‍ തീര്‍ത്തു പുതിയ നവോത്ഥാന ഗോഥയിലാണ്. എന്ത് കൊണ്ട് കമ്മ്യുണിസത്തിന്റെ നവോത്ഥാന നായകന്‍ ആരാണെന്നുള്ള ചോദ്യം കേരളത്തില്‍ ഉയരുന്നില്ല ? സ്ത്രീകളെ പുരുഷന്മാര്‍ അവരുടെ ശാരീരികാവശ്യങ്ങള്‍ക്ക് മുറപോലെ ഉപയോഗിച് വേണ്ടത് പോലെ പെരുമാറാം എന്ന് ചിന്താ വാരികയില്‍ എഴുതിയ ഇ.എം.എസ് നമ്പൂതിപ്പാടാണോ അവരുടെ നവോത്ഥാന നായകന്‍ ? ദളിതരും കീഴാളരും ക്ഷേത്ര പ്രവേശനത്തിന് വേണ്ടി സത്യാഗ്രഹമിരുന്ന കാലത് അധികാരമുപയോഗിച്ചു സവര്‍ണ ഹിന്ദുക്കളെ പ്രീതിപ്പെടുത്താന്‍ അത്തരം സമരങ്ങളെ അടിച്ചമര്‍ത്തിയ കമ്മ്യുണിസ്റ്റ് നേതാക്കന്മാര്‍ക്ക് നവോത്ഥാനത്തെ കുറിച്ച് സംസാരിക്കാന്‍ എന്താണ് അര്‍ഹത? ലോകത് കമ്മ്യുണിസം എന്ന പൊതുവായ ആശയം പലതായി രൂപപ്പെട്ടുവെങ്കിലും ഇപ്പോഴും അതിന്റെ അംശങ്ങള്‍ ബാക്കിയുള്ള ചൈനയിലോ , ക്യൂബയിലോ, വെനിസ്വലയിലോ,ബംഗാളിലോ, ത്രിപുരയിലോ , കേരളത്തിലോ സ്ത്രീ നിയന്ത്രിത കമ്മ്യുണിസ്റ്റ് പാര്‍ട്ടി ചൂണ്ടികാണിക്കുവാന്‍ പറ്റുമോ ? പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും പോയിട്ട് ഒരു ജില്ലാ ഘടകത്തെയെങ്കിലും സ്ത്രീ നിയന്ത്രിക്കുന്നതിന് ഉദാഹരണമുണ്ടോ? സ്ത്രീകള്‍ക്ക് പൊതുനിരത്തില്‍ ഇറങ്ങുവാനുള്ള അവകാശം 1960 കളിലാണ് കമ്മ്യുണിസ്റ്റ് പാര്‍ട്ടി നല്‍കുന്നത്. പുരുഷന്മാര്‍ യോഗം ചേര്‍ന്നിട്ടാണ് സ്ത്രീകളെ റോട്ടിലിറക്കണമെന്ന് തീരുമാനിക്കുന്നത് പോലും വനിതാമതില്‍ കെട്ടണമെന്ന സിപിഎമ്മിന്റെ തീരുമാനം എടുക്കുന്നത് പോലും ആ പാര്‍ട്ടിയിലെ വനിതാ അംഗങ്ങളല്ലെന്നിരിക്കേ ഇടതുപക്ഷ ആസ്ഥാന ബുദ്ധിജീവി ചമയുന്ന പലരും മുസ്ലിംലീഗിലെ നവോത്ഥാനത്തെ കുറിച്ച് സംസാരിക്കുന്നത് എത്ര വിരോധാഭാസമാണ്! ഇത്തരം ആരോപണങ്ങളുമായി സോഷ്യല്‍ മീഡിയയില്‍ കിടന്നു നിരങ്ങുന്ന ചില ഫെമിനിച്ചികളുണ്ട് അവരുടെ കാര്യം സ്വന്തം കുടുബംത്തിലെ അംഗങ്ങളെയോ മക്കളെയോ ഇത്തരം ലിബറല്‍ സംസ്‌കാരത്തിലേക്ക് വിട്ട് കൊടുക്കാതെ കാത്തു സൂക്ഷിക്കുകയും മറ്റുള്ളവരുടെ സ്വാതന്ത്രത്തിന് വേണ്ടി നിരന്തരം സംസാരിക്കുകയും ചെയ്യുക എന്നുള്ളതാണ്. കമ്മ്യുണിസ്റ്റ് പാര്‍ട്ടിയില്‍ ആരാന്റെ തട്ടവും മഫ്തയും കടം വാങ്ങി മുസ്ലിം വേഷത്തില്‍ വന്ന് ഫ്‌ലാഷ് മൊബ് കളിച്ചാല്‍ അതിനെ പിന്തുണക്കുക എന്നതിലുപരി ഇവര്‍ക്ക് സാമൂഹികമായ ദൗത്യങ്ങളില്ല. ഇടതുപക്ഷ അനുകൂല എഴുത്തുകാരികളായ സാറാജോസഫ്, ശാരദക്കുട്ടി പിന്നെ ഇതേപോലെയുള്ള എഴുത്തുകാരെയുമെല്ലാം നിയന്ത്രിക്കുന്ന ഐഡിയോളജി കേവലം ഭ്രമാത്മകമായ തോന്നലുകള്‍ മാത്രമാണ്. സ്വന്തം ജീവിതത്തില്‍ എന്ത് സംഭവിക്കുന്നു എന്നതിലുപരി എന്ത് കൊണ്ട് നാട് നശിച്ചു പോകുന്നു എന്ന വേണ്ടാത്ത ഉത്കണ്ഠയില്‍ സ്വയം ഇല്ലാതാവുന്നവരാണ് ആ വിഭാഗം. ആരാധനാലയങ്ങളില്‍ ആളുകള്‍ മനസാമാധാനത്തിന് പോവുന്നതാണ് എന്ന് തിരിച്ചറിയാന്‍ കഴിയാതെ മനസാമാധാനത്തിന് വേണ്ടി ആരാധനാലയങ്ങളില്‍ നിന്ന് ആളുകള്‍ക്ക് ഇറങ്ങിയോടേണ്ട ഗതിയിലേക്ക് ക്ഷേത്രങ്ങളെയും പള്ളികളെയും ആക്കിത്തീര്‍ത്തെ ഞങ്ങളടങ്ങൂ എന്നാണ് അവരുടെ ദുര്‍വാശി. അത് കൊണ്ടാണ് മാനം മര്യാദക്ക് ആരാധന ചെയ്തു പോരുന്നവരെ തമ്മില്‍ത്തല്ലിക്കാന്‍ വേണ്ടി കെട്ടുകെട്ടി പോയ രഹനമനോജിനെ പിന്തുണച്ചു കൊണ്ട് ഇമ്മാതിരി ആളുകള്‍ രംഗത്തു വരുന്നത്. മുസ്ലിം ലീഗിനോട് മേല്പറഞ്ഞ ചോദ്യമുന്നയിച്ച അഭിനവ ആക്ടിവിസ്റ്റിനും കഴിഞ്ഞ ദിവസങ്ങളില്‍ എന്തുണ്ടായി എന്ന് നാം കണ്ടതാണ് ആരാന്റെ ഇന്റര്‍വ്യൂ കട്ടെടുത്തു സ്വന്തം പേരിലാക്കി അത് പുറത്തു പറഞ്ഞാല്‍ ഞാന്‍ ആത്മഹത്യ ചെയ്ത് കളയുമെന്ന് കക്ഷിയോട് താണ് കേണു പറഞ്ഞു ഒരുവിധം തടിയൂരി വന്നിട്ട് വീണ്ടും മുന്നോട്ട് എന്ന് പറഞ്ഞ രൂപത്തിലാണ് അവരുടെ അവസ്ഥ . സത്യസന്ധതയും, സുതാര്യതയും ലവലേശമില്ലാതെ നവോത്ഥാനത്തിന്റെ ഏത് കൊടുങ്കാട്ടിലേക്കാണ് ഇവര്‍ സ്ത്രീകളെയും പെണ്‍കുട്ടികളെയുമൊക്കെ ക്ഷണിക്കുന്നത് ??

crime

കുടുംബ കലഹം: ആലപുഴയില്‍ ഭര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി

കുടുംബ വഴക്കിനെ തുടര്‍ന്നാണ് സംഭവ മെന്നാണ് പ്രാഥമിക വിവരം

Published

on

ആലപുഴ: വെണമണി പുന്തലയില്‍ ഭാര്യയെ വെട്ടികൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനെടുക്കി. സുധിലത്തില്‍ ദീപ്തിയാണ് കൊല്ലപ്പെട്ടത്. രാവിലെ ആറേ മുക്കാലോടെയാണ് ദാരുണ്യ സംഭവം. കുടുംബ വഴക്കിനെ തുടര്‍ന്നാണ് സംഭവ മെന്നാണ് പ്രാഥമിക വിവരം.

Continue Reading

kerala

പാലക്കാട് ജില്ലയില്‍ ഇനി ഉഷ്ണതരംഗം; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

പാലക്കാട് കുത്തനൂരില്‍ കഴിഞ്ഞ ദിവസമായിരുന്നു സൂര്യാതാപമേറ്റ് ഒരാള്‍ മരിച്ചത്

Published

on

സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തില്‍ പാലക്കാട് ജില്ലയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്.ജില്ലയിലെ പലയിടങ്ങളിലും 26 വെരെ ഉഷ്ണതരംഗ സാധ്യതയുണ്ടെന്നും കേന്ദ്രകാലവസ്ഥ വകുപ്പ് അറിയിച്ചു.
ജില്ലയിലെ മറ്റു പ്രദേശങ്ങളില്‍ മറ്റന്നാള്‍ വരെ 41 ഡിഗ്രി സെല്‍ഷ്യസ് താപനില ഉയര്‍ന്നേക്കാം എന്നും വ്യക്തമാക്കി.

പാലക്കാട് കുത്തനൂരില്‍ കഴിഞ്ഞ ദിവസമായിരുന്നു സൂര്യാതാപമേറ്റ് ഒരാള്‍ മരിച്ചത്. ഇതിനു പിന്നാലെയിണ് കാലവസ്ഥവകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

Continue Reading

kerala

മോദിക്കെതിരേയും പിണറായിക്കെതിരേയും തിളയ്ക്കുന്ന ജനവികാരം; ഇടതുപക്ഷത്തിനു നല്കുന്ന ഓരോ വോട്ടും പാഴാകും:എംഎം ഹസന്‍

Published

on

ഇടതുപക്ഷത്തിനു നല്കുന്ന ഓരോ വോട്ടും പാഴാകുമെന്നും ഏതാനും സീറ്റില്‍ മാത്രം മത്സരിക്കുന്ന അവര്‍ക്ക് ഒരിക്കലും ദേശീയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയില്ലെന്നും കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എംഎം ഹസന്‍.

രാഹുല്‍ ഗാന്ധിക്കെതിരേ വരെ രംഗത്തുവന്നിട്ടുള്ള സിപിഎം ഇന്ത്യാമുന്നണിയെ ദുര്‍ബലപ്പെടുത്തുന്ന നിലപാട് സ്വീകരിച്ചിട്ടുള്ളതിനാല്‍ അവരെ ഒരിക്കലും വിശ്വസിക്കാന്‍ കഴിയില്ല. കോണ്‍ഗ്രസിന് പരമാവധി സീറ്റി ലഭിച്ചാല്‍ മാത്രമേ മൂന്നാവട്ടം അധികാരത്തിലേറാന്‍ എല്ലാ കുതന്ത്രങ്ങളും പ്രയോഗിക്കുന്ന മോദിയെ തടയാനാകൂ. അതിനാല്‍ ഓരോ സീറ്റും ഓരോ വോട്ടും വളരെ നിര്‍ണായകമാണ്. ഇക്കാര്യം വോട്ടു ചെയ്യുമ്പോള്‍ ജനങ്ങള്‍ ഓര്‍ക്കണമെന്നും ഹസന്‍ അഭ്യര്‍ത്ഥിച്ചു.

ആണവക്കരാറിന്റെ മറവില്‍ യുപിഎ സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമിച്ച ചരിത്രവും സിപിഎമ്മിനുണ്ട്. വിപി സിംഗ് സര്‍ക്കാരിനെ ബിജെപിയും ഇടതുപക്ഷവും ഒരുമിച്ചു നിന്നാണ് സംരക്ഷിച്ചത്. ഇടതുപക്ഷത്തെ വിശ്വസിക്കാനാവില്ല എന്നത് ചരിത്രസത്യവുമാണ്.

മോദിക്കെതിരേയും പിണറായിക്കെതിരേയും തിളയ്ക്കുന്ന ജനവികാരമാണ് ഈ തെരഞ്ഞെടുപ്പിലെ അന്തര്‍ധാര. തെരഞ്ഞെടുപ്പുവേളയില്‍പ്പോലും പ്രധാനമന്ത്രി പച്ചയ്ക്ക് വര്‍ഗീയത വിളമ്പുന്നതും മണിപ്പൂര്‍ ഇപ്പോഴും കത്തിയെരിയുന്നതും ഭരണഘടന പൊളിച്ചെഴുതുമെന്ന് പ്രഖ്യാപിച്ചതുമൊക്കെ ഓര്‍ക്കാനുള്ള സമയമാണിത്.

ജനങ്ങളെ വെല്ലുവിളിച്ചുകൊണ്ട് ഭരിക്കുന്ന പിണറായി വിജയന് ശക്തമായ താക്കീതു നല്കാനുള്ള അവസരം കൂടിയാണിത്. പെന്‍ഷനുകള്‍ നല്കാത്തതും ആശുപത്രികളില്‍ മരുന്നില്ലാത്തതും കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നതുമായ നിരവധി ജനദ്രോഹനടപടികള്‍ ഓര്‍ക്കാനും പ്രതികരിക്കാനുമുള്ള അവസരമാണിതെന്നും ഹസന്‍ പറഞ്ഞു.

Continue Reading

Trending