ദുരിതാശ്വാസ ക്യാമ്പില്‍ പതിനൊന്നുകാരിയെ പീഡിപ്പിച്ചു; 46 കാരന്‍ അറസ്റ്റില്‍

തൃശൂര്‍: അന്തിക്കാട് ദുരിതാശ്വാസ ക്യാമ്പില്‍ പതിനൊന്നുകാരിയെ പീഡിപ്പിച്ച 46 കാരന്‍ അറസ്റ്റില്‍. കല്ലിടവഴി തെറ്റിയില്‍ വീട്ടില്‍ രാധാകൃഷ്ണനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പീഡിപ്പിച്ചതായി പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

ക്യാമ്പുകളില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമം കണക്കിലെടുത്ത് വനിതാ പൊലീസിനെ ക്യാമ്പുകളില്‍ നിയമിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. എന്നാല്‍ ക്യാമ്പില്‍ പൊലീസിനെ നിയോഗിച്ചിരുന്നില്ലെന്ന് ക്യാമ്പിലുള്ളവര്‍ പറഞ്ഞു.

SHARE