സിനിമകളിലെ പീഡനദൃശ്യങ്ങള്‍ യുവാക്കളെ വഴിതെറ്റിക്കുമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

തിരുവനന്തപുരം: സിനിമകളിലേയും സീരിയലുകളിലേും ലൈംഗിക പീഡന ദൃശ്യങ്ങള്‍ യുവാക്കളെ വഴിതെറ്റിക്കാന്‍ കാരണമാകുമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. സ്ത്രീകളെ ബഹുമാനിക്കണമെന്ന ഭരണഘടനാ വ്യവസ്ഥയുടെ ലംഘനമാണ് ഇപ്പോള്‍ സിനിമകളിലും സീരിയലുകളിലും നടക്കുന്നത്. സ്ത്രീകള്‍ക്കെതിരായ അക്രമദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുമ്പോള്‍ ‘സ്ത്രീകള്‍ക്കെതിരായ അതിക്രമം നിയമപ്രകാരം ശിക്ഷാര്‍ഹം’ എന്ന മുന്നറിയിപ്പ് കൂടി ഉള്‍പ്പെടുത്തണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു.

സ്ത്രീകള്‍ക്കെതിരായ അതിക്രമം നിയമപ്രകാരം ശിക്ഷാര്‍ഹമാണെന്ന മുന്നറിയിപ്പ് പ്രേക്ഷകരില്‍ ചലനമുണ്ടാക്കാന്‍ സാധ്യതയുണ്ടെന്ന് കമ്മീഷന്‍ ഉത്തരവില്‍ പറയുന്നു. ഫിലിം സര്‍ട്ടിഫിക്കേഷന്‍ ബോര്‍ഡ് റീജണല്‍ ഓഫീസര്‍ക്കും സാംസ്‌കാരിക സെക്രട്ടറിക്കുമാണ് കമ്മീഷന്‍ ആക്ടിങ് ചെയര്‍മാന്‍ പി. മോഹന്‍ദാസ് നിര്‍ദേശം നല്‍കിയത്.

SHARE