മാനഭംഗത്തിനിരയായ പെണ്‍കുട്ടി ആശുപത്രിയില്‍ മരിച്ചു;മൃതദേഹം ഏറ്റെടുക്കാന്‍ ആളില്ല

ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ മാനഭംഗത്തിനിരയായി ആശുപത്രിയില്‍ മരിച്ച പെണ്‍കുട്ടിയുടെ മൃതദേഹം ഏറ്റെടുക്കാന്‍ ആളില്ല. പൊലീസുകാര്‍ ചേര്‍ന്നാണ് അന്ത്യകര്‍മങ്ങള്‍ നടത്തിയത്. പെണ്‍കുട്ടിയെക്കുറിച്ചു കൂടുതല്‍ വിവരങ്ങളൊന്നും ലഭിക്കാതിരുന്നതോടെ സംസ്‌കാര ചടങ്ങുകള്‍ പൊലീസ് തന്നെ നടത്തുകയായിരുന്നു. ഹിന്ദു ആചാരപ്രകാരമാണു ചടങ്ങുകള്‍ നടന്നത്.

ആശിപത്രിയില്‍ പ്രവേശിച്ചത് മുതല്‍ പെണ്‍കുട്ടിയെ തിരഞ്ഞ് ആരും എത്തിയില്ലെന്ന് പൊലീസ് അധികൃതര്‍ വ്യക്തമാക്കി. അന്ത്യകര്‍മ്മങ്ങള്‍ നിര്‍വ്വഹിച്ച പൊലീസ് ഉദ്യോഗസ്ഥരുടെ പ്രവൃത്തിയെ പ്രശംസിച്ച് നിരവധി ആളുകളാണ് രംഗത്ത് വന്നിരിക്കുന്നത്.

SHARE