പ്രളയക്കെടുതി: സഹായങ്ങള്‍ തടഞ്ഞ് വീണ്ടും കേന്ദ്രം; മരുന്നുകളും വസ്ത്രങ്ങളും ദുബൈയില്‍ കെട്ടിക്കിടക്കുന്നു

പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കേരളത്തിനുള്ള സഹായങ്ങള്‍ തടഞ്ഞ് വീണ്ടും കേന്ദ്ര സര്‍ക്കാര്‍. യു.എ.ഇയിലെ എമിറേറ്റ്‌സ് റെഡ് ക്രസന്റ് ശേഖരിച്ച കോടിക്കണക്കിനു രൂപയുടെ മരുന്നുകളും വസ്ത്രങ്ങളും കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിക്കാത്തതിനെത്തുടര്‍ന്ന് ദുബൈയില്‍ കെട്ടിക്കിടക്കുകയാണ്.

വസ്ത്രങ്ങള്‍, മരുന്നുകള്‍, പുതുപ്പുകള്‍ തുടങ്ങി 25 ടണ്‍ അവശ്യ വസ്തുക്കളാണ് റെഡ് ക്രസന്റിന്റെ ദുബൈ ഓഫീസില്‍ കെട്ടിക്കിടക്കുന്നത്. പ്രവാസികളും അറബ് സ്വദേശികളും നല്‍കിയ സഹായങ്ങളാണിത്.

നേരത്തെ യു.എ.ഇ അടക്കം വിദേശരാജ്യങ്ങള്‍ നല്‍കുന്ന സഹായങ്ങള്‍ സ്വീകരിക്കില്ലെന്ന് കേന്ദ്രം നിലപാടെടുത്തിരുന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധമുയരുന്നതിനിടെയാണ് പുതിയ സംഭവം.

SHARE