പൊലീസ് സംരക്ഷണം തേടി ബാബരി കേസ് പരിഗണിക്കുന്ന ജഡ്ജി

ന്യൂഡല്‍ഹി: ബാബരി മസ്ജിദ് തകര്‍ത്ത കേസ് പരിഗണിക്കുന്ന സി.ബി.ഐ പ്രത്യേക കോടതി ജഡ്ജി എസ്.കെ യാദവ് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിക്ക് കത്തെഴുതി. കത്ത് പരിഗണിച്ച സുപ്രീംകോടതി രണ്ടാഴ്ച്ചക്കള്ളില്‍ നിലപാടറിയക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാറിനോട് നിര്‍ദേശിച്ചു. ചെയ്യുന്ന ജോലി പരിഗണിച്ച് ജഡ്ജിയുടെ ആവശ്യം ന്യായമാണെന്ന് കോടതി പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് അഞ്ചു കാര്യങ്ങള്‍ ജഡ്ജി കത്തില്‍ സുപ്രിംകോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. അതിലൊന്നാണ് സുരക്ഷയുമായി ബന്ധപ്പെട്ടത്. മുതിര്‍ന്ന ബി.ജെ.പി നേതാക്കളായ എല്‍.കെ അഡ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാഭാരതി തുടങ്ങിയ ഉന്നതരാണ് കേസില്‍ വിചാരണ നേരിടുന്നത്്. 1992 ഡിസംബര്‍ ആറിന് ബാബരി മസ്ജിദ് തകര്‍ത്തതും അതിനായി ഗൂഢാലോചന നടത്തിയതുമായി ബന്ധപ്പെട്ട രണ്ട് കേസുകളാണ് പ്രത്യേക സി.ബി.ഐ കോടതിയില്‍ വിചാരണ നടക്കുന്നത്. വിചാരണാ നടപടികള്‍ പൂര്‍ത്തിയാക്കി 2020 ഏപ്രിലിനകം കേസില്‍ വിധിപറയണമെന്ന് ജൂലൈയില്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഇതിനായി ഈ വര്‍ഷം സെപ്തംബറില്‍ വിരമിക്കേണ്ടിയിരുന്ന ജഡ്ജിക്ക് കാലാവധി നീട്ടി നല്‍കുകയും ചെയ്തിട്ടുണ്ട്.

SHARE