ബാബരി മസ്ജിദ് കേസ്: ജംഇയത്തുല്‍ ഉലമ ഹിന്ദ് സുപ്രീംകോടതിയില്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കി

ന്യൂഡല്‍ഹി: ബാബരി ഭൂമി തര്‍ക്ക കേസിലെ സുപ്രീംകോടതി വിധിക്കെതിരെ ജംഇയത്തുല്‍ ഉലമ ഹിന്ദ് പുനഃപരിശോധനാ ഹരജി നല്‍കി. ക്ഷേത്രം നിര്‍മ്മിക്കാന്‍ സ്ഥലം നല്‍കിയ തീരുമാനം പുനഃപരിശോധിക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. ബാബരി ഭൂമിയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാനും മുസ്‌ലിംകള്‍ക്ക് പള്ളിനിര്‍മ്മാണത്തിന് 5 ഏക്കര്‍ നല്‍കാനുമായിരുന്നു സുപ്രീം കോടതി. ഇതിനെതിരെയാണ് പുനഃപരിശോധനാ ഹരജി നല്‍കിയത്.

സുപ്രീംകോടതിയില്‍ നല്‍കിയ പുനഃപരിശോധനാ ഹര്‍ജി പ്രകാരം നിലവിലെ വിധി സ്റ്റേ ചെയ്യണമെന്നും 217 പേജുള്ള അപേക്ഷയില്‍ ആവശ്യപ്പെടുന്നു. ഡിസംബര്‍ ഒമ്പതിനു മുമ്പ് പുനഃപരിശോധന ഹര്‍ജി നല്‍കുമെന്ന് കഴിഞ്ഞ ദിവസം അഖിലേന്ത്യാ മുസ്ലിം വ്യക്തി നിയമബോര്‍ഡ് വ്യക്തമാക്കിയിരുന്നു. അതേസമയം, പുനഃപരിശോധനാ ഹര്‍ജി നല്‍കേണ്ടെന്നാണ് സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡിന്റെ തീരുമാനം. പള്ളിക്ക് അനുവദിച്ച അഞ്ചേക്കര്‍ സ്വീകരിക്കണോ എന്ന കാര്യത്തില്‍ സുന്നി വഖഫ് ബോര്‍ഡ് തീരുമാനത്തിലെത്തിയിട്ടില്ല.

SHARE