തിരുവനന്തപുരത്ത് പാറമട ഇടിഞ്ഞുവീണ് രണ്ടുപേര്‍ മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് പാറമട ഇടിഞ്ഞുവീണ് രണ്ടുപേര്‍ മരിച്ചു. സേലം സ്വദേശി സതീഷും ബിനല്‍കുമാറുമാണ് മരിച്ചത്. എട്ടുപേര്‍ക്ക് പരിക്കേറ്റു. ഇവരുടെ നില ഗുരുതരമാണെന്നാണ് വിവരം. മാരായമുട്ടത്താണ് സംഭവം. ഇവിടെ പ്രവര്‍ത്തിച്ചിരുന്ന പാറമടയിലാണ് പൊട്ടിത്തെറിയുണ്ടായത്. പാറപൊട്ടിക്കുന്നതിനിടെ മടയുടെ ഒരു ഭാഗം ഇടിഞ്ഞുവീഴുകയായിരുന്നു. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.