ജീവിതത്തില്‍ സംഭവിച്ച വലിയ പിഴവ് തുറന്നു പറഞ്ഞ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

TURIN, ITALY - SEPTEMBER 26: Cristiano Ronaldo of Juventus FC looks on prior to the Serie A match between Juventus and Bologna FC at Allianz Stadium on September 26, 2018 in Turin, Italy. (Photo by Emilio Andreoli/Getty Images)

കരിയറിലെ ഏറ്റവും മികച്ച ഫോമില്‍ കളിക്കുന്ന കാലത്ത് റയല്‍ മാഡ്രിഡ് വിടാനുള്ള തീരുമാനം തെറ്റായിപ്പോയെന്ന് തുറന്നു പറഞ്ഞ് യുവന്റസ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. റയല്‍ മാഡ്രിഡിലുള്ള സുഹൃത്തുക്കളോട് റൊണാള്‍ഡോ ഇക്കാര്യം പറഞ്ഞതായി സ്പാനിഷ് മാധ്യമമായ എ.ബി.സി ഡിയാരിയോ റിപ്പോര്‍ട്ട് ചെയ്തു. റയലില്‍ തുടര്‍ന്നിരുന്നെങ്കില്‍ ഹകഴിഞ്ഞ രണ്ട് ബാലണ്‍ ഡി ഓര്‍ പുരസ്‌കാരങ്ങള്‍ സ്വന്തമാക്കാന്‍ തനിക്ക് കഴിഞ്ഞേനെയെന്ന് റൊണാള്‍ഡോ പറഞ്ഞതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

റയല്‍ മാഡ്രിഡില്‍ നിന്നും യുവന്റസിലെത്തിയതിനു ശേഷം മികച്ച ഫോമിലേക്കുയരാന്‍ ക്രിസ്റ്റിയാനോക്ക് കഴിഞ്ഞിരുന്നില്ല. ഇറ്റാലിയന്‍ ലീഗിന്റെയും യുവന്റസിന്റെയും പ്രതിരോധ ഫുട്‌ബോള്‍ റൊണാള്‍ഡോയുടെ പ്രകടനത്തെ ബാധിച്ചിട്ടുണ്ട്.

യുവന്റസ് പരിശീലകന്‍ സാറിയുമായി റൊണാള്‍ഡോക്ക് അഭിപ്രായ വ്യത്യാസങ്ങളുണ്ട്. അടുത്തിടെ ഫിറ്റ്‌നസ് പോരെന്ന കാരണത്താല്‍ ചില മത്സരങ്ങളില്‍ നിന്ന് കോച്ച് ക്രിസ്റ്റിയാനോയെ മാറ്റി നിര്‍ത്തിയിരുന്നു. ക്രിസ്റ്റിയാനോയുടെ വരവോടെ അപ്രസക്തനായിരുന്ന ഡിബാല വീണ്ടും മികച്ച ഫോമിലേക്കുയര്‍ന്നതും റൊണാള്‍ഡോക്ക് തിരിച്ചടിയായിട്ടുണ്ട്.

SHARE