മോദി സര്‍ക്കാറിനെതിരെ ആര്‍എസ്എസ് തൊഴിലാളി സംഘടന; നാളെ പാര്‍ലമെന്റ് മാര്‍ച്ച് നടത്തും

മോദി സര്‍ക്കാറിനെതിരെ ആര്‍എസ്എസ് തൊഴിലാളി സംഘടന; നാളെ പാര്‍ലമെന്റ് മാര്‍ച്ച് നടത്തും

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാറിനെതിരെ ആര്‍എസ്എസ് തൊഴിലാളി സംഘടനയായ ബി.എം.എസ് രംഗത്ത്. കേന്ദ്രത്തിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ ബിഎംഎസ് നാളെ പാര്‍ലമെന്റ് മാര്‍ച്ച് നടത്തും. കേന്ദ്രസര്‍ക്കാര്‍ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ മറ്റു സംഘടനകള്‍ രംഗത്തെത്തിയതോടെയാണ് ബിഎംഎസും സമരമാര്‍ഗവുമായി രംഗത്തുവന്നത്. നേരത്തെ തൊഴിലാളി സംഘടനകള്‍ നടത്തിയ മഹാധര്‍ണയില്‍ നിന്ന് ബിഎംഎസ് വിട്ട് നിന്നിരുന്നു.

NO COMMENTS

LEAVE A REPLY