കോവിഡ് 19 ന് കാരണമാകുന്ന വൈറസിന്റെ ജനിതകഘടന ഡിക്കോഡ് ചെയ്തതായി റഷ്യ

കോവിഡ് 19ന് കാരണമാകുന്ന വൈറസിന്റെ ജനിതകഘടന ആദ്യമായി പൂര്‍ണമായി ഡിക്കോഡ് ചെയ്തതായി റഷ്യന്‍ അധികൃതര്‍ അറിയിച്ചു. വൈറസിന്റെ ചിത്രങ്ങളും റഷ്യന്‍ സ്ഥാപനം പുറത്തുവിട്ടിട്ടുണ്ട്. റഷ്യന്‍ ആരോഗ്യ മന്ത്രാലയം ഇറക്കി പ്രസ്താവനയില്‍ സ്‌മോറോഡിന്‍ത്സേവ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്‍ഫഌവന്‍സയിലെ ഗവേഷകരാണ ജനിതകഘടന കണ്ടെത്തിയതെന്ന് വ്യക്തമാക്കിയി്ട്ടുണ്ട്. ്രഇത് ലോകാരോഗ്യ സംഘടനയുടെ ഡാറ്റാ ബേസിലേയ്ക്ക് കൈമാറിയിട്ടുണ്ട്.

വൈറസിന്റെ ജനിതക പഠനം വൈറസിന്റെ പരിണാമത്തെക്കുറിച്ചും സ്വഭാവരീതികളെക്കുറിച്ചും മനസ്സിലാക്കുന്നതിന് ഗവേഷകരെ സഹായിക്കുമെന്നും സ്‌മോറോഡിന്‍ത്സേവ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്‍ഫഌവന്‍സ തലവന്‍ ദിമിത്രി ലിയോസ്‌നോവ് പറഞ്ഞു.പുതിയ കൊറോണ വൈറസാണിത്. അതുകൊണ്ടുതന്നെ ഇതിന്റെ വ്യാപനത്തെക്കുറിച്ചും ഇത് എങ്ങനെയൊക്കെ പരിണമിക്കുന്നു എന്നതിനെക്കുറിച്ചും അറിവുണ്ടാവുക എന്നത് സുപ്രധാനമാണ്. പ്രതിരോധ മരുന്നുകള്‍ വികസിപ്പിക്കാനും രോഗത്തിനെ ചെറുക്കുന്ന മരുന്നുകള്‍ കണ്ടെത്താനും ഈ അറിവ് സഹായിക്കും, അദ്ദേഹം പറഞ്ഞു.

SHARE