Connect with us

More

ഇനി എസ്. ദുര്‍ഗ പറയട്ടെ…

Published

on

ഉമേഷ് വള്ളിക്കുന്ന്

രാത്രിയില്‍ ഒരു പെണ്ണ് ഒറ്റയ്ക്ക് റോഡില്‍ പെട്ടുപോകുന്നതിനക്കാള്‍ അപകടകരമായി ഒന്ന് മാത്രമേയുള്ളൂ അവള്‍ അവന്റെ കാമുകനോടൊപ്പം അതേ സാഹചര്യത്തില്‍ പെട്ടുപോകുന്നത്. അതോടെ നമ്മള്‍ സകലമാന മാന്യമഹാത്മാക്കളുടെയും ഉള്ളിലുള്ള കുരു ഉടല്‍ നിറയെ പൊട്ടിയൊലിച്ചു തുടങ്ങും.

*
ഒരു വര്‍ഷത്തോളമായി സനല്‍കുമാര്‍ ശശിധരന്‍ എന്ന സംവിധായകന്റെ മുറവിളികള്‍ കേട്ടുകൊണ്ടിരിക്കുന്നവരാണ് നമ്മള്‍. ഏതെല്ലാമോ രാജ്യങ്ങളില്‍ ചെന്ന് വിഖ്യാതമായ ഫെസ്റ്റിവലുകളില്‍ അംഗീകാരങ്ങള്‍ നേടുന്നു അയാളും സെക്‌സി ദുര്‍ഗ എന്ന സിനിമയും! തിരിച്ചു നാട്ടിലേക്കെത്തുമ്പോള്‍ ദുര്‍ഗയുടെ സെക്‌സും സംവിധായകന്റെ ഉദ്യേശശുദ്ധിയും അയാളുടെ അച്ചടക്കമില്ലായ്മയും ചര്‍ച്ച ചെയ്ത് സിനിമ തള്ളിമാറ്റപ്പെടുന്നു! ഒരു വിഭാഗം ഈ സിനിമയെ പേടിച്ച് എന്തൊക്കെയോ പറഞ്ഞ് നിലവിളിക്കുന്നു! മേളകളില്‍ പുകഞ്ഞു കത്തുന്നു! സിനിമ കണ്ട് വസ്തുത തിരിച്ചറിയാനും വിദേശങ്ങളില്‍ മാത്രം ചിലവാകുന്ന കള്ളനാണയമാണോ ഈ ദുര്‍ഗ്ഗയെന്ന് വിലയിരുത്താനും ഒരവസരം പോലും കിട്ടാത്ത പ്രേക്ഷകര്‍ അന്തം വിടുന്നു.

എന്നാലിപ്പോള്‍ എസ്. ദുര്‍ഗ കണ്ട് മറ്റൊരു അന്തം വിടലിലാകുന്നു പ്രേക്ഷകര്‍. (പുലിമുരുഗനും ബാഹുബലിയും പ്രതീക്ഷിച്ചു പോകുന്നവരെയല്ല..) മലയാളത്തില്‍ ഈ സിനിമക്ക് സമാനതകളില്ല.
അതുല്യമായ പാടവത്തോടെ ഒരുക്കിയ ഒരു സിനിമയെയാണ് നാട്ടു പ്രമാണികള്‍ പടിക്കു പുറത്തു നിര്‍ത്തിയത്. പടി കയറിവരുന്ന ദുര്‍ഗ തങ്ങളുടെ പാപ്പരത്തം വെളിപ്പെടുത്തുമെന്ന ഭീതിയല്ലാതെ മറ്റൊന്നും കൊണ്ടല്ല അതെന്ന് ഇന്ന് കേരളം തിരിച്ചറിയുന്നു.

തെക്കന്‍ കേരളത്തിലെ ദുര്‍ഗ്ഗാ ക്ഷേത്രത്തിലെ ഉത്സവത്തില്‍ ഗരുഡന്‍ തൂക്കവും അതിന്റെ തയ്യാറെടുപ്പുകളും അവധാനതയോടെ നോക്കിയും കണ്ടുമാണ് ക്യാമറ സിനിമയെ മുന്നോട്ടു കൊണ്ട് പോകുന്നത്. അതെ സമയം അപ്പുറത്ത് ഒരു കബീറും ദുര്‍ഗയും റയില്‍വേസ്‌റ്റേഷനിലേക്കുള്ള ഭീകരമായ യാത്രയിലാണ്. ഒരിടത്ത് ദുര്‍ഗയ്ക്കു വേണ്ടി സ്വയം സഹിക്കുന്ന പുരുഷന്മാര്‍. മറ്റൊരിടത്ത് ദുര്‍ഗയുടെ സഹനം!

അവള്‍ മലയാളിയല്ല. ഭാഷ പിടിയില്ല. നാവുയരാത്ത വിധം തളര്‍ന്നു പോകുന്നു അവളുടെ കൂട്ടുകാരന്‍. അവരുടെ മൗനത്തിലേക്ക് ആണത്ത ആഘോഷങ്ങളുടെ ശബ്ദങ്ങള്‍ ഇരച്ചു കയറുന്നു. അങ്ങനെ ഭീതിദമായ ഒരു എലിയും പൂച്ചയും കളി ആരംഭിക്കുകയും ആ ഭീതി ഒട്ടും ചോരാതെ പ്രേക്ഷകരിലെത്തിക്കുകയും ചെയ്യുന്നു സംവിധായകന്‍.

‘ഹാറ്റ്‌സ് ഓഫ്ഫ് സനല്‍ ‘ എന്ന് പറയുന്നിടത്തു നിന്ന് പൊടുന്നനെ നമ്മള്‍ ചായാഗ്രാഹകനിലേക്ക് പോകേണ്ടി വരുന്നു. എന്തൊക്കെയാണയാള്‍ ചെയ്തുവച്ചിരിക്കുന്നത്!! പകല്‍ വെളിച്ചത്തില്‍ പടമെടുക്കുന്നവരെ കണ്ടിട്ടുണ്ട്. എന്നാല്‍ ഒരു മുഴുനീള സിനിമ തെരുവുവിളക്കുകളുടെയും വാഹനങ്ങളുടെയും മാത്രം വെട്ടത്തില്‍ ഗംഭീരമായി ചിത്രീകരിച്ച ആ വൈദഗ്ധ്യവും സാഹസികതയും ഒരു കച്ചവട/ കലാസിനിമയിലും ഇന്നോളം കണ്ടിട്ടില്ല. മലയാള സിനിമയെ വിസ്മയിപ്പിക്കുക തന്നെ ചെയ്യുന്നുണ്ട് എസ് . ദുര്‍ഗയിലെ ഷോട്ടുകള്‍. ഈ സിനിമയെഴുതിയത് പേനകൊണ്ടല്ല, ക്യാമറ കൊണ്ടാണെന്ന് ഉറപ്പിച്ചു പറയാം. ഹാറ്റ്‌സ് ഓഫ്ഫ് പ്രതാപ് ജോസഫ്.

അസാധാരണമികവോടെ അഭിനേതാക്കള്‍ കഥാപാത്രങ്ങളാകുന്നു. രാജശ്രീ ദേശ്പാണ്ഡെ അവരെ മുന്‍പില്‍ നിന്ന് നയിക്കുന്നു. സംഗീതം നിശ്ശബ്ദതയായും പെരുമ്പറയായും സിനിമയില്‍ ഇഴ ചേര്‍ന്നിരിക്കുന്നു. ക്രൗണ്‍ തിയേറ്ററിലായതു കൊണ്ട് സിങ്ക് സൗണ്ട് അതിന്റെ സ്വാഭാവികതയോടെ അറിയാന്‍ കഴിഞ്ഞു.

ഇങ്ങനെയൊക്കെ മികച്ച സിനിമയായിട്ടും എന്തുകൊണ്ടാണ് ഇതിനു നേരെ കല്ലേറുണ്ടാകുന്നത്?! മലയാള സിനിമയിലെ മേലാളന്മാര്‍ക്ക് പേടിയും അസൂയയും കൊണ്ടുള്ള മുള്ളാന്‍ മുട്ടലാണെന്ന് മനസിലാക്കാം. സിനിമ കാണാതെ തെറി വിളിക്കാനിറങ്ങിയ മറ്റുള്ളവര്‍ക്കോ?

‘സെക്‌സി ദുര്‍ഗ’ എന്ന് തന്നെയാവണമായിരുന്നു ഈ സിനിമയുടെ പേര്. വണ്ടിയുടെ മുന്‍പില്‍ ദുര്‍ഗാ ദേവിയെ പ്രതിഷ്ഠിച്ചവര്‍ പിന്‍സീറ്റിലെ ദുര്‍ഗ്ഗയോട് ചെയ്യുന്നതെന്ത്? പെണ്ണൊരുത്തിക്ക് മൂത്രമൊഴിക്കാന്‍ മുട്ടിയാല്‍ പോലും അശ്ലീലമാക്കുന്ന, അമ്മയും പെങ്ങളുമുള്ള ആണുങ്ങള്‍ക്കിടയില്‍ ദുര്‍ഗയായാലും സീതയാലും സെക്‌സി തന്നെ.

kerala

മലകയറ്റം കഴിഞ്ഞ് മടങ്ങവെ കാട്ടുപോത്തിന്റെ ആക്രമണം; ഇടുക്കിയില്‍ ഒരാള്‍ക്ക് സാരമായ പരിക്ക്

ഇന്ന് ഒരു മണിക്ക് ശേഷമാണ് സംഭവം

Published

on

ഇടുക്കി: ഇടുക്കിയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ഒരാള്‍ക്ക് സാരമായി പരിക്കേറ്റു. സ്പ്രിങ്ങ് വാലിയില്‍ മുല്ലമല എം ആര്‍ രാജീവനാണ് പരിക്കേറ്റത്. രാജീവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് ഒരു മണിക്ക് ശേഷമാണ് സംഭവം. കൂട്ടുകാര്‍ക്കൊപ്പം കുരിശുമല കയറി തിരികെ വരുമ്പോഴാണ് കാട്ടുപോത്തിന്റെ ആക്രമണം ഉണ്ടായത്. ഏലത്തോട്ടത്തില്‍ ഉണ്ടായിരുന്ന കാട്ടുപോത്ത് റോഡിലേക്ക് കയറി രാജീവിനെ ആക്രമിക്കുകയായിരുന്നു. കൂട്ടുകാര്‍ രാജീവിന്റെ രക്ഷയ്ക്ക് എത്തിയതോടെ, കാട്ടുപോത്ത് പിന്മാറുകയായിരുന്നു.

കഴിഞ്ഞദിവസം രാത്രിയില്‍ അടിമാലി ഇരുമ്പുപാലം പടിക്കപ്പില്‍ കാട്ടുപോത്ത് ഇറങ്ങിയത് നാട്ടുകാരെ പരിഭ്രാന്തിയിലാഴ്ത്തിയിരുന്നു.

Continue Reading

More

ഗസ്സയിലെ വംശഹത്യ തടയണം; ഇസ്രാഈലിന് കടുത്ത നിര്‍ദേശവുമായി അന്താരാഷ്ട്ര കോടതി

ഉത്തരവ് പാലിക്കുന്നെന്ന് ഉറപ്പാക്കി ഒരു മാസത്തിനകം റിപ്പോർട്ട് നൽകണമെന്നാണ് നിർദേശം

Published

on

ഗാസയിൽ തുടരുന്ന ആക്രമണത്തിന് പിന്നാലെ ഇസ്രാഈലിന് കടുത്ത നിർദേശവുമായി അന്താരാഷ്ട്ര കോടതി. ഗാസയിലെ വംശഹത്യ തടയണമെന്ന് ഇസ്രാഈലിനോട് ആവശ്യപ്പെട്ടു. ഉത്തരവ് പാലിക്കുന്നെന്ന് ഉറപ്പാക്കി ഒരു മാസത്തിനകം റിപ്പോർട്ട് നൽകണമെന്നാണ് നിർദേശം.

ഗാസയിലെ സാഹചര്യം ഹൃദയഭേദകമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് പ്രതികരിച്ചു. ഗാസയിലെ ജനങ്ങളോട് മാനുഷിക പരിഗണന അനിവാര്യമെന്നും അദ്ദേഹം പറഞ്ഞു. ഗാസയിൽ 10 ആശുപത്രികൾ ഭാഗികമായി പ്രവർത്തിക്കുന്നെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.

അതേസമയം ഇസ്രാഈൽ സൈന്യം ഗാസ നഗരത്തിലേക്ക് പ്രവേശിക്കാൻ പോവുകയാണെന്നാണ് പ്രസിഡന്റ് ബെഞ്ചമിൻ നെതന്യാഹു മുന്നറിയിപ്പ് നൽകിയത്. ഗുരുതര സാഹചര്യമാണ് ഗാസയിലേതെന്നും പട്ടിണി തടയാനാകുന്നില്ലെന്നുമാണ് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നത്.

Continue Reading

kerala

കണ്ണൂരില്‍ ഒരാള്‍ക്ക് സൂര്യാഘാതമേറ്റു

ഇന്ന് പത്ത് ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്

Published

on

കണ്ണൂര്‍: കണ്ണൂരില്‍ ഒരാള്‍ക്ക് സൂര്യാഘാതമേറ്റു. ടെയ്‌ലറിങ് കടയുടമ കരുവന്‍ചാല്‍ പള്ളിക്കവല സ്വദേശി എംഡി രാമചന്ദ്രനാണ് പൊള്ളലേറ്റത്. രാമചന്ദ്രന്റെ ഇരുകാലുകള്‍ക്കും പൊള്ളലേറ്റു. രാമചന്ദ്രനെ ഉടന്‍ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുപാദങ്ങളിലേയും തൊലി നീക്കം ചെയ്തു.

അതേസമയം, ഇന്ന് പത്ത് ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, തൃശൂർ, പാലക്കാട്, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ, തിരുവനന്തപുരം ജില്ലകളിലാണ് മുന്നറിയിപ്പ്. സാധാരണയേക്കാൾ രണ്ട് മുതൽ നാല് ഡി​ഗ്രി സെൽഷ്യസ് വരെ ചൂട് കൂടും. ഈ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

Continue Reading

Trending